വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ/അക്ഷരവൃക്ഷം/ ആതിരയുടെ തീരുമാനം
ആതിരയുടെ തീരുമാനം
അടുക്കളയിൽ തിരക്കിലായിരുന്ന അമ്മയുടെ അടുത്ത് ചെന്ന് ആതിര ചോദിച്ചു : "അമ്മേ എന്നാണമ്മേ ഈ ലോക്ഡൗൺ തീരുന്നത് ?" "അത് എനിക്ക് അറിയില്ല മോളെ" :അമ്മ മറുപടി പറഞ്ഞു. "അപ്പൊ, ഈ അവധിക്കാലത്തും എന്നെ വണ്ടർലായിൽ കൊണ്ടുപോകില്ല അല്ലേ ? ഈ വർഷം എന്നെ കൊണ്ടുപോകാമെന്ന് പറഞ്ഞതല്ലായിരുന്നോ.....” ആതിര കരയാൻതുടങ്ങി. "അതിന് ഇങ്ങനെയൊക്കെ വരുമെന്ന് നമ്മൾ പ്രതീക്ഷിച്ചോ മോളെ" . "ആതിരേ മോളേ ആതിരേ?" : മുൻവശത്ത് അത് പത്രം വായിച്ചിരുന്ന അച്ഛൻ ആതിരയെ വിളിച്ചു . "എടീ നിന്നെ അച്ഛൻ വിളിക്കുന്നത് കേട്ടില്ലേ നീ അച്ഛൻറെ അടുത്തേക്ക് ചെല്ല്".അമ്മ അവളെ അച്ഛന്റെ അടുത്തേക്ക് പറഞ്ഞുവിട്ടു. അവൾ വളരെ സാവകാശം അച്ഛന്റെ അടുത്തേക്ക് നടന്നു . "മോളെന്തിനാ കരയുന്നത് ?" "അത് അച്ഛൻ പറഞ്ഞതല്ലായിരുന്നോ ഈ അവധിക്കാലത്ത് എന്നെ വണ്ടർലായിൽ കൊണ്ടുപോകാമെന്ന്. എന്നിട്ട് ..........?” ആതിരയ്ക്കു പൂർത്തിയാക്കാനായില്ല, അവൾ അവൾ ഏങ്ങലടിച്ചു കരഞ്ഞു. "ശ്ശെ ! മോള് കരയാതെ, എല്ലാം ശരിയാവും മോളെ" അച്ഛൻ മോളെ വണ്ടർലായിൽ കൊണ്ടുപോകാമല്ലോ. അച്ഛൻ അവളെ ആശ്വസിപ്പിച്ചു. ആതിരയ്ക്കു സന്തോഷമായി . "മോൾ അറിഞ്ഞോ നമ്മുടെ അടുത്ത വീട്ടിലെ സന്തോഷ് ചേട്ടന്റെ അസുഖമെല്ലാം മാറിയെന്ന് ". "ഏത്? ഗൾഫിൽ നിന്നും വന്ന ചേട്ടന്റെയോ?” "അതെ മോളേ.” "അച്ഛാ ? " "എന്താ മോളെ? ” "ഈ കോവിഡ് 19 പകരുന്ന രോഗമല്ലേ ? " "അതേ മോളേ" " പ്രായമായവർക്കല്ലേ ഈ അസുഖം പെട്ടെന്ന് വരിക . എന്നിട്ട് സന്തോഷ് ചേട്ടന്റെ അച്ഛനും അമ്മയ്ക്കും ഈ അസുഖം വന്നില്ലല്ലോ ?" "പ്രായമായവർക്കു മാത്രമേ ഈ അസുഖം വരികയുള്ളൂ എന്ന് ഒന്നുമില്ല മോളെ. രോഗപ്രതിരോധശേഷി കൂടുതലുള്ളവർക്ക് അസുഖങ്ങൾ വരാനുള്ള സാധ്യത കുറവാണ്". "രോഗപ്രതിരോധശേഷിയോ ? അതെന്താ അച്ഛാ”? രോഗത്തെ തടഞ്ഞു നിർത്തുന്നതിനുള്ള നമ്മുടെ ശരീരത്തിനുള്ളകഴിവിനെയാണ് രോഗപ്രതിരോധശേഷി എന്ന് പറയുന്നത്." അച്ഛൻ തുടർന്നു : "മോള് കണ്ടിട്ടില്ലേ സന്തോഷ് ചേട്ടന്റെ അച്ഛനും അമ്മയും പറമ്പിൽ പണിയെടുക്കുന്നത്. അവർ കൃഷിചെയ്ത പച്ചക്കറിയും ഫലവർഗങ്ങളും മാത്രമേ അവർ കഴിക്കൂ . അതുകൊണ്ട് അവർക്ക് നല്ല ആരോഗ്യവും രോഗപ്രതിരോധശേഷിയും ഉണ്ട് . കടയിൽനിന്നു വാങ്ങുന്ന വിഷാംശമുള്ള പച്ചക്കറികളും പഴങ്ങളും ഫാസ്റ്റ്ഫുഡും വ്യായാമത്തിന്റെ കുറവുമെല്ലാം രോഗപ്രതിരോധശേഷി കുറയ്ക്കുന്ന ഘടകങ്ങളാണ്.” " അതെയോ അച്ഛാ? എങ്കിൽ നമുക്കും ഇനിമുതൽ വീട്ടിൽ തന്നെ കൃഷി ചെയ്ത പച്ചക്കറികൾ കഴിയ്ക്കാം. വണ്ടർലായിൽ പോയില്ലെങ്കിലും കുഴപ്പമില്ലച്ഛാ , ഈ അവധിക്കാലം പച്ചക്കറികൾ കൃഷി ചെയ്യാൻ ഞാൻ തീരുമാനിച്ചു ." "വളരെ നല്ല കാര്യം മോളെ. മോൾക്ക് വേണ്ട എല്ലാ സഹായങ്ങളും അച്ഛൻ ചെയ്തു തരാം.”
സാങ്കേതിക പരിശോധന - supriyap തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ |