വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി-അന്നും ഇന്നും

പരിസ്ഥിതി-അന്നും ഇന്നും

എല്ലാ വർഷവും ജൂൺ 5 ന് ആണ് പരിസ്ഥിതിദിനം ആചരിക്കുന്നത്.പരിസ്ഥിതിയെ സംരക്ഷിക്കാനും പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം ഉണ്ടാകാനുമാണ് പരിസ്ഥിതിദിനം ആചരിക്കുന്നത്.വനങ്ങൾ സംരക്ഷിക്കുക വനപ്രദേശങ്ങൾ വിസ്തൃതമാക്കുക അതുവഴി കാലാവസ്ഥ സുസ്ഥിരമാക്കുക മണ്ണൊലിപ്പ് അന്തരീക്ഷത്തിലെ ചൂട് എന്നിവ കുറക്കാനും സാധിക്കും .

പണ്ട് പച്ചയിൽ കുളിച്ച പരിസ്ഥിതി ഇന്ന് പ്ളാസ്ററിക് മാലിന്യങ്ങളും അന്തരീക്ഷമലീനീകരണവും കൊണ്ട് നിറഞ്ഞിരിക്കുന്നു.പണ്ട് നാം കൃഷി ചെയ്തും മരങ്ങൾ നട്ടു പിടിപ്പിച്ചും അവയെ ആശ്രയിച്ചുമാണ് ജീവിച്ചിരുന്നത്.എന്നാൽ ഇന്ന് പഴങ്ങൾക്കും പച്ചക്കറികൾക്കും മറ്റും വേണ്ടി നാം അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്.അവരും കൃഷി ചെയ്യുന്നത് നിർത്തിയാലോ നാം എന്തു ചെയ്യും?

ഇന്ന് നമ്മെ പിടികൂടിയിരിക്കുന്ന കോവിഡ് എന്ന രോഗം കാരണം മനുഷ്യർ കുറേ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും വാഹനങ്ങൾ ഓടാതിരിക്കുകയും ഫാക്ടറികൾ തുറക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് പ്രകൃതിക്ക് ഇത് ഗുണമായി തീർന്നിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ ഓരോ വീട്ടുകാരും തങ്ങളാൽ കഴിയും വിധം പരിസരം ശുചിയാക്കുകയും പച്ചക്കറികൾ നടുകയും വൃക്ഷത്തൈകൾ വെച്ചപിടിപ്പിക്കുകയും ചെയ്യുക. ഒരുങ്ങാം നമുക്ക് നല്ലൊരു നാളേക്കായി. പോരാടാം മഹാമാരികൾക്കും പ്രകൃതിചൂഷണത്തിനും എതിരായി.

ഹാദിയ.വി.വി
4 എ വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം