ഇനിയെത്ര നാൾ കൂടി കതകടച്ചിരിക്കണം
പേടിയാവുന്നമ്മേ കോവിഡിനെ
എൻ്റെ വിദ്യാലയത്തിരുമുറ്റത്തെത്തുവാൻ
ഇനിയെത്രനാൾകൂടി കാത്തിടേണം
കണ്ണകന്നൂ പിന്നെ മെയ്യകന്നൂ
ഇന്ന് ഞാനുമെൻ നിഴലും മാത്രമായീ
കളിത്തോഴരെല്ലാം അകന്നു പോയി
ഇന്നകലുന്നതത്രേ മികച്ച കാര്യം
കാണാമറയത്തെന്നച്ഛനും പ്രവാസിയായി
അകന്നിരിക്കുന്നു...
കൊറോണ മൂലം
എവിടെയോ മറഞ്ഞെൻ്റെ ഉത്സവകാലങ്ങൾ
എങ്ങും പൂവില്ല നിറമില്ല കൊറോണ മാത്രം
സ്വപ്നത്തിലും ഞാൻ ഏകയായി
ഭയമോടെ എങ്ങോ നടന്നു പോയി
അവിടെങ്ങും കണ്ടില്ല
ഞാനൊരു വർണ്ണവും
കേട്ടതോ തേങ്ങലിനൊച്ച മാത്രം
ആരോ പറയുന്നു തനിച്ചിരിക്കാൻ ...
പിന്നെയാരോ പറയുന്നു
കൈ കഴുകാൻ ...
കൈകൾ കഴുകി നാം തനിച്ചിരുന്നാൽ
മനസിലെ വൈറസ് മാഞ്ഞീടുമോ
അതിജീവനത്തിൻ്റെ പാതയിലെത്തുവാൻ
പേടിയോടിനി നമ്മൾ