ലൂഥറൻ എൽ. പി. എസ് മൈലക്കര/അക്ഷരവൃക്ഷം/വൃത്തി നമ്മുടെ ശക്തി
വൃത്തി നമ്മുടെ ശക്തി
അനന്തൻ പാവപ്പെട്ട ഒരു കുുട്ടിയാണ്.അച്ഛൻ ഇല്ല.അമ്മയാണ് അവന്റെ എല്ലാം. അവൻ മിടുക്കനായി പഠിച്ചു.ചിത്രം വരയ്ക്കാനും പാട്ട് പാടാനും അവന് നന്നായി അറിയാം. ഒരു ദിവസം അവൻ ക്ളാസിൽ വന്നില്ല.ടീച്ചർ കാര്യം തിരക്കി.അവന് പനിയാ ടീച്ചർ രാമു പറഞ്ഞു.വൈകന്നേരം ടീച്ചർ അവന്റെ വീട്ടിൽ പോയി.ആ വീട് കണ്ട പ്പോൾ ടീച്ചർ അതിശയിച്ചു പോയി.ഒരു കൊ ച്ചു വീട്.വൃത്തിയുള്ള പരിസരം.ബുക്കും പുസ്തകവും ഭംഗിയായി അടുക്കി വച്ചിട്ടുണ്ട്.ടീച്ചറിനെ കണ്ടതും അനന്തൻ കരയാൻ തുടങ്ങി.മോൻ എന്തിനാ കരയുന്നത്? ടീച്ചർ ചോദിച്ചു.ടീച്ചറിന് ഇരിക്കാൻ ഇവിടെ ഒരു കസേരപോലുമില്ലല്ലോ.എന്റെ വീട് കൊച്ചു വീടാ.അവൻ വീണ്ടും കരയാൻ തുടങ്ങി.ടീച്ചർ അവനെ ചേർത്തു നിർത്തിയിട്ട് പറഞ്ഞു. മോനെ ഈ വീടും പരിസരവും എത്ര വൃത്തിയായിട്ടാ നീ സൂക്ഷിച്ചിരിക്കുന്നത്?ഇതിലും വലിയ കാര്യം വേറൊന്നുമില്ല.ടീച്ചർ ചിരിച്ചു കൊണ്ടു പറഞ്ഞു .മോനെ വൃത്തിയാണ് നമ്മുടെ ശക്തി.അത് നീ എന്നും കാത്തു സൂക്ഷിക്കണം.അത് കേട്ട് അവൻ അറിയാതെ പുഞ്ചിരിച്ചു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |