ലൂഥറൻ എൽ. പി. എസ് മൈലക്കര/അക്ഷരവൃക്ഷം/കേരളം ഒരു മാതൃക
കേരളം ഒരു മാതൃക
ലോകമെങ്ങും കോവിഡ്- 19 എന്ന മഹാമാരി വന്നപ്പോൾ "കേരളം" എന്ന കൊച്ചു സംസ്ഥാനം എടുത്ത മുൻകരുതലാണ് എനിക്ക് ഈ ലേഖനം എഴുതാൻ പ്രചോദനമായത്. ലോകത്തിലെ വമ്പൻ സാമ്പത്തിക ശക്തികൾ എന്നു വിശേഷിപ്പിച്ചിരുന്ന പലരാജ്യങ്ങളും ഈ മഹാമാരിയുടെ മുന്നിൽ അടി പതറി വീണപ്പോൾ കേരളമെടുത്ത മുൻകരുതലുകൾ ലോക രാജ്യങ്ങൾക്കുതന്നെ മാതൃകയാണ്. കോവിഡ്- 19 രോഗപ്രതിരോധത്തിൽ കേരളത്തെ ഈ ലോകത്തിലെ എല്ലാ രാജ്യങ്ങളും മാതൃകയാക്കണമെന്ന് ആഗോള ഗവേഷണ സർവ്വകലാശാലയായ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രസിദ്ധീകരിച്ച എം.ഐ.ടി. ടെക്നോളജി റിവ്യൂ മാഗസീനിൽ പ്രതിപാദിക്കുന്നുണ്ട്. അണുവായുധത്തിലും സാമ്പത്തിക രാഷ്ട്രീയ വിദ്യാഭ്യാസപരമായും തങ്ങളാണു മുന്നിലെന്നും തങ്ങളെ തോൽപ്പിക്കുവാൻ ലോകത്തിലെ ഒരു ശക്തിയ്ക്കും സാധിക്കില്ല എന്ന് വീമ്പിളക്കി നടന്നിരുന്ന പല രാജ്യങ്ങളും കോവിഡ്- 19 എന്ന മഹാമാരിക്കു മുന്നിൽ അടി പതറി. മനുഷ്യരെല്ലാം മൃഗങ്ങളെപ്പോലെ ആശുപത്രിക്കുള്ളിൽ സ്ഥലമില്ലാതെ തെരുവോരങ്ങളിൽ കിടന്ന് ചത്തൊടുങ്ങി .കൊവിഡ് - 19 ന് മുമ്പ് വന്ന നിപ്പ വൈറസിനെ കേരളം വളരെ ക്രീയാത്മകമായി നേരിട്ടു. രോഗ പ്രതിരോധത്തിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും അമേരിക്ക , ബ്രിട്ടൺ, ഇറ്റലി , സ്‌പെയിൻ , ചൈന, ഫ്രാൻസ് തുടങ്ങിയ ലോകോത്തര രാജ്യങ്ങളും ഈ രോഗത്തിന് മുമ്പിൽ പകച്ച് നിന്നപ്പോൾ സമൂഹ വ്യാപനം തടയുന്നതിലൂടെയും വിമാനത്താവളങ്ങൾ അടച്ചിടുന്നതിലൂടെയും ദ്രുതഗതിയിൽ കേരളം പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. രോഗ ലക്ഷണമുള്ളവരെ നിരീക്ഷണത്തിലാക്കി അവർക്കാവശ്യമായ ആരോഗ്യ സേവനങ്ങൾ നടത്തിക്കൊടുക്കുന്നതിലും കേരളം മുമ്പന്തിയിലുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്ഥമായി സാമൂഹ്യ ക്ഷേമത്തിനാണ് കേരളം ഊന്നൽ നൽകുന്നത്.നമ്മൾ മലയാളികൾ ഏറ്റവും അഹങ്കാരത്തോടെ പറയുന്ന കാര്യമാണ് "ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും കാണും അവിടെയൊരു മലയാളി ". ലോകത്തിലെ എല്ലാ രാജ്യങ്ങളിലും മലയാളി നഴ്സുമാർ ലോ കോത്തര നിലവാരമുള്ള ഉത്തരവാദിത്വത്തോടു കൂടി ജോലി ചെയ്യുന്നു. അവരുടെ സേവനം പ്രശംസനീയമാണ്. കോവിഡ് - 19 എന്ന മഹാമാരിക്കെതിരെ പല ഭരണകർത്താക്കളും മുഖം തിരിക്കുമ്പോൾ കേരളത്തിലെ ഭരണകർത്താക്കളും ആരോഗ്യ പ്രവർത്തകരും സന്നദ്ധ സേനാംഗങ്ങളും നിയമപാലകരും കാണിക്കുന്ന സേവനം അഭിനന്ദനാർഹമാണ്. തങ്ങളുടെ ജീവിതം കര പറ്റി ക്കാൻ വേണ്ടി പല രാജ്യങ്ങളിലും ജോലി ചെയ്യുന്ന വരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ? തങ്ങളുടെ ഉറ്റവരേയും ഉടയവരേയും കാണാതെ ആശ്വാസ വാക്കുകൾ കേൾക്കാൻ സാധിക്കാതെ ഒരന്ത്യ ചുബനം പോലും ലഭിക്കാതെ യാത്ര പറഞ്ഞ് പോകേണ്ടി വന്നു അവർക്ക് .ലോകത്തിന്റെ പല പല കോണിലുള്ള വിദേശികൾക്ക് കോവിഡ് - 19 വന്നപ്പോൾ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഭരണകർത്താക്കളും ,ആരോഗ്യ പ്രവർത്തകരും, അവരെ പരിചരിച്ചതും , ശുശ്രൂഷിച്ചതും ,ഈ രോഗത്തിൽ നിന്ന് വിടുവിച്ചതും നാം നേരിട്ട റിഞ്ഞതാണ്. എന്നാൽ പല സ്ഥലങ്ങളിലും ജോലി ചെയ്യുന്ന നമ്മുടെ മലയാളികളുടെ അവസ്ഥ വളരെ ദയനീയമാണ്.അവർ ക്കാവശ്യമായ പരിചരണം കിട്ടാതെ അവർ അനുഭവിക്കുന്ന യാതന ദൃശ്യ മാധ്യമങ്ങ ളിലൂടെ നാം ദിനം പ്രതി കണ്ടു കൊണ്ടിരിക്കുകയാണ്. നമ്മുടെ സർക്കാൻ സ്വീകരിച്ച നടപടികൾ അവരും സ്വീകരിച്ചിരുന്നെങ്കിൽ !...... നമ്മുടെ സർക്കാർ മുന്നോട്ടുവച്ച ആപ്തവാക്യം " Break the chain "നമുക്കും മുറുകെപിടിക്കാം. നമ്മുടെ സർക്കാറിനൊപ്പം നമുക്കും അണിചേരാം." വീട്ടിലിരിക്കാം സുരക്ഷിതരാകാം " . ഇതിനു വേണ്ടി അഹോരാത്രം ജോലി ചെയ്യുന്ന നമ്മുടെ ഭരണകർത്താക്കൾ, ഡോക്ടർമാർ , നഴ്സുമാർ , മറ്റ് ആരോഗ്യം പ്രവർത്തകൾ, സന്നദ്ധ സേനാംഗങ്ങൾ, നിയമപാലകർ എന്നിവർക്ക് നന്ദി പറയാം. അവരോടൊപ്പം നമുക്കും കൈകോർക്കാം. പ്രളയത്തെ നമ്മൾ അതിജീവിച്ചതു പോലെ കോവിഡ് - 1'9 എന്ന രോഗത്തിൽ നിന്നും നമ്മൾ മുക്തി നേടും . " അതിജീവിക്കും നമ്മൾ കൊറോണാ വൈറസിനേയും " .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |