മാളൂട്ടിയുടെ അറിവുകൾ
"മാളൂട്ടി... ഒന്ന് എഴുന്നേൽക്ക് മോളെ" അമ്മയുടെ വിളി കേട്ട് കണ്ണടച്ച് കൊണ്ട് തന്നെ മാളൂട്ടി എഴുന്നേറ്റിരുന്നു.
"മോളേ....." അമ്മ അടുക്കളയിൽ നിന്ന് നീട്ടി വിളിച്ചു. മാളൂട്ടി അടുക്കളയിലേയ്‌ക്ക് ചെന്നു."ആ മുറ്റം ഒന്ന് തൂത്ത് വൃത്തിയാക്ക് മോളേ" ."ഇന്നു വേണ്ട അമ്മേ നാളെ തൂക്കാം" മാളൂട്ടി പറഞ്ഞു. "അയ്യേ എന്താ നീ പറയുന്നത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമ മാത്രമല്ല അതിലൂടെ കുറെ രോഗങ്ങളും നമ്മിൽ നിന്നും അകന്നു നിൽക്കും". മാളൂട്ടി മനസ്സില്ലാ മനസ്സോടെ മുറ്റത്തേക്ക് ചൂലുമായി പോയി."അമ്മേ മുറ്റം തൂത്ത് കഴിഞ്ഞു ഇനി ഞാൻ കുറച്ചു നേരം കൂടി കിടന്നോട്ടെ". മാളൂട്ടിയുടെ ചോദ്യം കേട്ട് അമ്മ തിരിഞ്ഞു നോക്കി."നീ കൈ വൃത്തിയായി കഴുകിയോ"? അമ്മയുടെ ചോദ്യം കേട്ട് കുഞ്ഞു മാളൂട്ടിക്ക് ദേഷ്യം വന്നു."എന്തിനാ ഞാൻ ഇനി കൈ കഴുകുന്നത് ".
അമ്മ മാളൂട്ടിയോട് പറഞ്ഞു "പൊന്നു മാളൂട്ടി നീ മുറ്റം വൃത്തിയാക്കുന്നതിനിടെ നിന്റെ കൈയിലും വിരലു- കൾക്കിടയിലും രോഗാണുക്കൾ കയറി- ക്കാണും അത് നല്ലതു പോലെ സോപ്പ് ഉപയോഗിച്ച് കഴുകിയാൽ മാത്രമേ പോകുകയുള്ളൂ. ദിവസവും രണ്ടു നേരം കുളിക്കുകയും പല്ല് തേയ്ക്കുകയും നഖങ്ങൾ വെട്ടിക്കളയുകയും വേണമെന്ന് അമ്മ പറയാറില്ലേ, ശരീരവും, വീടും പരിസരവും എപ്പോഴും ശുചി- യായിരുന്നാൽ രോഗങ്ങൾ നമ്മിൽ നിന്നും ഓടിയൊളിക്കും കേട്ടോ സുന്ദരിക്കുട്ടി...... "അമ്മേ ഞാൻ കൈ വൃത്തിയായി കഴുകിയിട്ട് പല്ലു തേച്ച് കുളിച്ചു വന്ന് അമ്മയെ അടുക്കളയിൽ സഹായിക്കാം. അതും പറഞ്ഞ് മാളൂട്ടി പോകുന്നതും നോക്കി നിന്ന അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കഥ
|