ലിറ്റിൽ ഫ്ളവർ എ യു പി സ്ക്കൂൾ/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

പ്രകൃതിയും മനുഷ്യനും സൃഷ്ടിക്കുന്നു

ആകാശം വായു ,ജലം ,മരങ്ങൾ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയതാണ് നമ്മുടെ പ്രകൃതി .പ്രകൃതിയെ ആശ്രയിക്കാതെ മനുഷ്യൻ ഉൾപ്പടെയുള്ള ജീവജാലങ്ങൾക്ക് നിലനിൽപ്പില്ല .അവയ്‌ക്കി ജീവിക്കാനാവശ്യമായ വായു ,ജലം ,ഭക്ഷണം തുടങ്ങിയവ ലഭിക്കുന്നത് പ്രകൃതിയിൽ നിന്നാണ് .നമുക്ക് ജീവിക്കാനാവശ്യമായ എല്ലാം ലഭിക്കുന്ന നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

ഇന്ന് പ്രകൃതി അഭിമുകീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം മലിനീകരണവും അമിതമായ പ്രകൃതി ചൂഷണവുമാണ് .മനുഷ്യന്റെ സുഖത്തിനും സൗകര്യ പൂർണമായ ജീവിതത്തിനും അവൻ അമിതമായി പ്രകൃതിയെ ചൂഷണം ചെയുന്നു .വായു മലിനീകരണം ,ജലമലിനീകരണം ,മണ്ണ് മലിനീകരണം ,വന നശീകരണം തുടങ്ങിയവ പ്രധാന പ്രശ്നങ്ങളിൽ പെടുന്നു .

ജലമലിനീകരണം -കപ്പലുകളിൽ നിന്നുള്ള എണ്ണയും മറ്റും ജലത്തിൽ കലരുന്നത് ജലമലിനീകരണത്തിനു കാരണമാകുന്നു .വീടുകളിൽ നിന്നുള്ള മാലിന്യങ്ങളും ,ഹോട്ടലുകൾ ,ഫാക്ടറികൾ ആശുപത്രികൾ, തുടങ്ങിയവയിൽ നിന്നുള്ള മാലിന്യങ്ങൾ ജലാശയങ്ങളിൽ കലർത്തുന്നത് മൂലം ജലം മലിനമാകുകയും ജലത്തിലെ മൽസ്യ സമ്പത്ത് നശിക്കുന്നതിനു ഇത് കാരണമാകുന്നു.പ്ലാസ്റ്റിക് മാലിന്യങ്ങളും മലിനീകരണത്തിന് കാരണമാകുന്ന വലിയ ഘടകമാണ് .

വായു മലിനീകരണം - ഫാക്ടറികളിൽ നിന്നുള്ള വിഷ പുകകൾ വലിയ പുക കുഴൽ വഴി അന്തരീക്ഷത്തിൽ കലരുന്നു .ദിവസവും വാഹനങ്ങളിൽ നിന്നും വരുന്ന പുക വായു മലിനമാക്കുന്നു. വാഹനങ്ങളുടെ പുകയിൽ നിന്നും കാർബൺ ഡൈ ഓക്‌സൈഡും കാർബൺ മോണോക്സൈഡും അന്തരീക്ഷത്തിൽ കലരുന്നത് മൂലം അന്തരീക്ഷത്തിലെ ശുദ്ധ വായുവിന്റെ അളവ് കുറയുകയും ചെയുന്നു .പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുമ്പോഴുണ്ടാകുന്ന പുകയും അന്തരീക്ഷ വായുവിനെ മലിനമാക്കുന്നു .

മണ്ണ് മലിനീകരണം - അമിതമായി കൃഷിയിടങ്ങളിലും മറ്റും പ്രയോഗിക്കുന്ന രാസവളം മണ്ണിനെ പ്രതിക്കൂലമായി ബാധിക്കുന്നു .മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടുന്നു .ഭൂമിയിൽ പ്ലാസ്റ്റിക്കിന്റെ അളവ് കൂടുതലാണ് .അലക്ഷ്യമായ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളും കുപ്പികളും ഭൂമിയെ മലിനമാക്കുന്നു .വർഷങ്ങൾ കഴിഞ്ഞാലും ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിൽ നശിക്കാതെ കിടക്കുന്നു .ഈ മണ്ണിലെ ഓക്സിജൻ ഇല്ലാതെയാകുന്നു.

വനനശീകരണം - കാടുകൾ കയ്യേറി ,മരങ്ങൾ മുറിച്ചുമാറ്റുന്നത് വനനശീകരണത്തിനു കാരണമാകുന്നു .അമിതമായ വന നശീകരണം പ്രകൃതിയുടെ സന്തുലിനാവസ്ഥ നഷ്ടപ്പെടുന്നു .ഇത് മൂലം മഴയുടെ അളവ് കുറയുകയും ചൂട് കൂടുകയും ചെയുന്നു .ഇത് കൊടിയ വരൾച്ചക്കി കാരണമാകുന്നു .അശാസ്ത്രിയമായ് കുന്നിടിക്കലും വയൽ നികത്തലും പ്രകൃതിയെ ദോഷകരമായി ബാധിക്കുന്നു .

പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ ഫലം പരിസ്ഥിതി നാശവും അതുമൂലം ജീവന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാണ് .പ്രകൃതിയുടെ ഈ നാശത്തിന് മനുഷ്യൻ തന്നെയാണ് .പ്രകൃതി സംരക്ഷണം ഓരോ മനുഷ്യന്റെയും കടമയാണ് .മാലിന്യങ്ങൾ വേണ്ട വിധത്തിൽ സംസ്കരിക്കുകയും പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിൽ നിയന്ത്രണം വരുത്തുകയും ചെയ്താൽ ഒരു പരിധി വരെ മലിനീകരണം തടയാം .നാം പ്രകൃതിയെ സംരക്ഷിച്ചാൽ പ്രകൃതി നമ്മേയും സംരക്ഷിക്കും .പ്രകൃതിയോട് ചെയുന്ന ക്രൂരതക്കുള്ള മറുപടിയായിരിക്കാം പ്രകൃതി ദുരന്തങ്ങൾ .അതിനാൽ നാം പ്രകൃതിയെ സംരക്ഷികേണ്ടത് അത്യാവശ്യമാണ് നമുക്ക് വേണ്ടി മാത്രമല്ല ഇനി വരാനിരിക്കുന്ന തലമുറയ്ക്കും കൂടിയാണ് .

മുഹമ്മദ് ഷമീൽ
7A ലിറ്റൽ ഫ്ലവർ എ യു പി സ്കൂൾ ചെറുവണ്ണൂർ
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം