ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ ശുചിത്വമുള്ളവരാകാം

ശുചിത്വമുള്ളവരാകാം

എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ, ഈ കൊറോണ കാലത്ത് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഞാൻ പറയാം. ഓരോ മണിക്കൂർ കൂടും തോറും കൈകൾ നല്ല വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മറക്കുക. പുറത്തു പോയി വന്നാൽ കൈകഴുകി കുളിച്ചതിനു ശേഷം അകത്തു പ്രവേശിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഇതുകൂടാതെ ഭക്ഷണത്തിനു മുൻപും പിൻപും കൈ സോപ്പ് ഉപയോഗിച്ച് കഴുകുക. മൃഗങ്ങളുടെ അടുത്തുള്ള ഇടപെടലുകൾ ഒഴിവാക്കുക. ഇനി നമുക്കെല്ലാവർക്കും ശുചിത്വത്തിലൂടെ കൊറോണ എന്ന മഹാ വിപത്തിനെ ഒറ്റക്കെട്ടായി നേരിടാം. നമ്മൾ അങ്ങനെ ശുചിത്വം ഉള്ളവരായി വളരും.

ജിത്തു ജോസഫ്
2 ബി എൽ എഫ് എച്ച് എസ് ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം