ശുചിത്വ ശീലങ്ങൾ
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടായിരിക്കുകയുള്ളൂ. അതിനാൽ നാം എപ്പോഴും ശുചിത്വം പാലിക്കണം. വ്യക്തിശുചിത്വവും പരിസരശുചിത്വവും നമ്മൾ പാലിക്കണം. എങ്ങനെ ഇത് സാധ്യമാക്കാം?
വ്യക്തിശുചിത്വം
- ദിവസവും രണ്ട് നേരം കുളിക്കണം.
- 2 നേരം പല്ലു തേക്കണം.
- നഖങ്ങൾ വെട്ടി വൃത്തിയാക്കണം.
- വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം.
- കളികൾ കഴിഞ്ഞു വീട്ടിൽ കയറുന്നതിനു മുമ്പായി കൈകളും കാലുകളും കഴുകണം.
- ഈ കൊറോണ കാലത്തു കൈകൾ 20 സെക്കൻഡ് കഴുകണം. സാനിറ്റൈസർ ഉപയോഗിക്കുന്നത് ഉത്തമം.
- പുറത്തു ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണം.
പരിസരശുചിത്വം
- വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
- പ്ലാസ്റ്റിക് വെയ്സ്റ്റുകളും മറ്റുമാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയരുത്.
- അടുക്കള മാലിന്യങ്ങൾകോമ്പോസ്റ്റാക്കി മാറ്റുക.
- അടുക്കളയിലെ മലിനജലം ചെടികൾ നനയ്ക്കുക.
- മൃഗങ്ങളുടെ കൂടും പരിസരവും വൃത്തിയാക്കുക.
- അണുനാശിനികൾ തളിക്കുക.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|