എങ്ങും വിജനമാം വീഥികൾ നിശബ്ദമായി,
ശാന്തമായി തീരുന്നു. തള്ളിനീക്കുന്നു ദിനരാത്രങ്ങൾ.
മലിനമായിരുന്നു ഈ പ്രകൃതി. മനുഷ്യാ നിൻ ചെയ്തികൾ കാരണം.
അതിനുള്ള പ്രതികാരദാഹം ആണ്,
ഒരു വൈറസിൻ പേരിൽ ഒടുങ്ങുന്നത്. മനുഷ്യാ
ഇനിയും നീ ഓർക്കുക.
നീ വിതയ്ക്കുന്നത് നീ തന്നെ കൊയ്തിടും.