പരിസ്ഥിതി
ജൂൺ അഞ്ച് നമ്മൾ ലോക പരിസ്ഥിതിദിനമായി ആഘോഷിക്കുന്നു.നമ്മുടെ നാട് കുന്നുകളാലും പലവിധ മലനിരകളാലും നദികളാലും സമ്പുഷ്ടമാണ്.നമ്മുടെ കേരളത്തിന്റെ പശ്ചിമഘട്ട മലനിരകൾ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച് അത് സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും നിർദേശങ്ങളും അറിവുള്ളതാണ്.അതിന്റെ ലംഘനങ്ങൾ ആണ് നമ്മൾ കഴിഞ്ഞ കാലഘട്ടങ്ങളിൽ അനുഭവിച്ച പ്രളയവും ഉരുൾപൊട്ടലും.അതിൽ നിന്ന് പാഠം പഠിച്ച് വനങ്ങൾ നശിപ്പിക്കുന്നതിന്റെ ദോഷങ്ങൾ മനസ്സിലാക്കണം.നമ്മുടെ നദികളിലെയും ജലാശയങ്ങളിലെയും അനധികൃതമായ മണൽവാരൽ അതിന്റെ സ്വതവേയുള്ള നീരൊഴുക്ക് തടസ്സപ്പെടുത്തുകയും,നദികൾ മരണാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നു.അത് നമ്മുടെ ഭൂഗർഭജലത്തിന്റെ അളവ് കുറയ്ക്കകയും വരൾച്ചയിലേക്ക് നമ്മെ നയിക്കുമെന്നുള്ള വസ്തുത നാം വിസ്മരിക്കരുത്.
നമ്മുടെ രാജ്യത്ത് കാണുന്ന മറ്റൊരു പ്രശ്നമാണ് അന്തരീക്ഷമലിനീകരണം ലോകത്തെ പ്രധാന അന്തരീക്ഷമലിനീകരണ നഗരങ്ങളുടെ പട്ടികയിൽ നമ്മുടെ രാജ്യത്തെ ഡൽഹി മുംബൈ പോലെയുള്ള നഗരങ്ങൾ ഉണ്ട്. ഈ കഴിഞ്ഞ രാജ്യം അടച്ചിടലിന്റെ കാലഘട്ടത്തിലാണ് ഡൽഹിയിൽ വർഷങ്ങൾക്കുശേഷം നീലാകാശം ജനങ്ങൾക്ക് കാണാൻ കഴിഞ്ഞത് എന്നത് നമ്മുടെ മലിനീകരണത്തിന്റെ തോത് എത്ര വലുതാണെന്ന് നാം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തുന്നു .മനുഷ്യൻ വനനശീകരണം നടത്തുന്നതിന്റെയും വന്യമൃഗങ്ങളെയും മറ്റു ജീവികളെയും വേട്ടയാടി നശിപ്പിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നതിന്റെ ഫലമാണ് നിപ്പാ,കൊറോണ പോലുള്ള വൈറസുകൾ മനുഷ്യനിൽ പിടിപ്പെട്ടത് എന്ന കാര്യം നാം മനസിലാക്കണം .
മനുഷ്യൻ പ്രകൃതിയോടു ചെയ്യുന്ന ക്രൂരത തിരിച്ചടിയായി നമ്മിൽ തന്നെ വന്നു ഭവിക്കും എന്നുള്ള വസ്തുത കാലം നമ്മെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുന്നു.അത് വിസ്മരിക്കാതെ നാം പ്രകൃതിയുമായി ഇണങ്ങി ചേർന്നു ജീവിക്കുവാൻ ഇനിയും സമയം അധിക്രമിച്ചിട്ടില്ല.നമ്മുക്ക് പ്രകൃതിയുമായി ഇണങ്ങി ചേർന്ന് പ്രകൃതിക്ഷോഭങ്ങളെയും മഹാമാരിയെയും അകറ്റി ലോകത്തിനു മാതൃകയാകാം.
{BoxBottom1
|
പേര്= സെലസ്റ്റിൻ സെബാസ്റ്റ്യൻ
|
ക്ലാസ്സ്= 5 C
|
പദ്ധതി= അക്ഷരവൃക്ഷം
|
വർഷം=2020
|
സ്കൂൾ= ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ,ചേർത്തല
|
സ്കൂൾ കോഡ്= 34250
|
ഉപജില്ല= ചേർത്തല
|
ജില്ല= ആലപ്പുഴ
|
തരം= ലേഖനം
|
color= 5
}}
|