ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/അക്ഷരവൃക്ഷം/ പ്രകൃതിയെ നോവിക്കല്ലേ

പ്രകൃതിയെ നോവിക്കല്ലേ

മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെയാണ് പരിസ്ഥിതി എന്നു പറയുന്നത്.എല്ലാ വിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്ന പരിസ്ഥിതിഒരു ജൈവഘടനയാണ്. പരസ്പരാശ്രയത്തിലൂടെയാണ് എല്ലാ ജീവജാലങ്ങളും പുലരുന്നത്.ഒന്നിനും ഒറ്റപ്പെട്ട് പുലരാനാവില്ല.ഇങ്ങനെ പരസ്പരാശ്രയത്തിലൂടെയാണ് പ്രകൃതി മുന്നോട്ടു പോകുന്നത്.ഓരോ കാലത്തും പ്രകൃതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു.ഈ മാറ്റം ഒരു പ്രതിഭാസമായി തുടരുകയും ചെയ്യും.മാറ്റങ്ങളിൽ തുടർച്ച നഷ്ടപ്പെട്ടാൽ പരിസ്ഥിതി തകരാറിലായി എന്നു നാം പറയുന്നു.

ഭാരതീയ ചിന്തകൾ പ്രകാരം ഒരു സമീകൃതഘടനയായ പ്രപഞ്ചത്തിലെ ജീവജാലങ്ങളുടെ പരസ്പര ആശ്രയമാണ് പരിസ്ഥിതി ബോധത്തിന്റെ മൂലക്കല്ല്. പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്ത മാറ്റം ജീവിതത്തെ ദുരിതമയമാക്കുന്നു.ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഇത് ഭീഷണിയാണ്.നാം ഇന്ന് പ്രക‍ൃതിയിൽ എല്ലാ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും പകർച്ചവ്യാധികൾക്കെല്ലാം പ്രപഞ്ചത്തെ കൈപ്പിടിയിൽ ഒതുക്കാനുള്ള മനുഷ്യന്റെ ശ്രമത്തിന്റെ തുടർച്ചയാണ്.സമഗ്രവും സമീകൃതവുമായ പ്രപഞ്ചഘടന മനുഷ്യൻ തെറ്റിച്ചാൽ ഉണ്ടാകുന്ന വിപത്ത് വളരെ വലുത്ണ്.ധനം നേടുന്നതിനായി പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരുന്നാൽ സ്വന്തം മാതൃതത്തെയാണ് നശിപ്പിക്കുന്നത് എന്ന കാര്യം നാം വിസ്മരിക്കരുത്.

ടെസാ സാറാ ജെയിംസ്
3 A ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം