ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ ശുചിത്വം കുട്ടികളിൽ
ശുചിത്വം കുട്ടികളിൽ
മനുഷ്യജീവിതത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി ഗാന്ധിജി രൂപപ്പെടുത്തിയ നിർമാണ പ്രവർത്തികളിൽ പ്രമുഖമായിരുന്നു ആരോഗ്യശുചിത്വ വിദ്യാഭ്യാസം. വളരെ ചെറുപ്പം മുതലേ ശീലിച്ചെടുക്കേണ്ട ഒന്നാണ് ശുചിത്വം. ശുചിത്വത്തിലൂടെ മാത്രമേ നമ്മുക്ക് ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ സാധിക്കൂ. ശുചിത്വമില്ലായ്മ പല രോഗങ്ങൾക്കും കാരണമാകുന്നു.അതിനാൽ നാം ശുചിത്വബോധമുള്ളവരായി വളരണം.നമ്മുടെ വസ്ത്രധാരണത്തിലും ഭക്ഷണകാര്യത്തിലും വ്യക്തിപരമായ ജീവിതത്തിലും വൃത്തി പുലർത്തേണ്ടതും വീടും പരിസരവും, വിദ്യാലയങ്ങൾ,ആശുപത്രികൾ, റോഡുകൾ തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്. അലക്കി വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെയും, മിതവും സമീകൃതവുമായ ആഹാരത്തിലൂടെയും നമുക്ക് ശുചിത്വം പാലിക്കുന്നതിൽ ശ്രദ്ധിക്കാം. ആഹാരസാധനങ്ങൾ മൂടിവെയ്ക്കുക, പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കി ഉപയോഗിക്കുക, രാവിലെ ഉണർന്ന് പല്ല് തേക്കുകയും മുഖം കഴുകുകയും കുളിക്കുകയും ചെയ്യുക,ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, വീടിന് പുറത്ത് പോയി വന്നതിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക തുടങ്ങിയവയിലൂടെ നമുക്ക് ശുചിത്വം പാലിക്കാം. അതുപോലെ തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക.ചിരട്ടകൾ, മുട്ടത്തോടുകൾ തുടങ്ങിയവയിൽ വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കുക. ഇതുവഴി കൊതുക്, ഈച്ച തുടങ്ങിയവ മൂലമുള്ള രോഗങ്ങൾ നമ്മുക്ക് ഒഴിവാക്കാം. നമ്മുടെ വീട് പോലെ തന്നെ വിദ്യാലയങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.റോഡുകളിലും പൊതുസ്ഥലങ്ങളിലും തുപ്പാതെയും ചപ്പുചവറുകൾ വലിച്ചെറിയാതെയും നമുക്ക് ശുചിത്വം പാലിക്കുന്നതിൽ ശ്രദ്ധിക്കാം. ഇത് വഴി രോഗങ്ങളെ ചെറുത്ത് നിൽക്കാനും ആരോഗ്യമുള്ളവരായി തീരാനും നമുക്ക് സാധിക്കും. ഇപ്പോൾ വളരെയേറെ വ്യാപിച്ചു കൊണ്ട് ഇരിക്കുന്ന കൊറോണ വൈറസിനെതിരെ നമ്മൾ ജാഗ്രത പുലർത്തണം. പരമാവധി വീടുകളിൽ തന്നെ കഴിയുക , അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്ത് പോവുക, സാമൂഹിക അകലം പാലിക്കുക. ലിറ്റിൽ ഫ്ലവർ എൽ പി എസ് വടകര കൈകൾ ഇടക്കിടക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയായി കഴുകേണ്ടതും മാസ്ക് ധരിക്കേണ്ടതും അത്യാവശ്യമാണ്.നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആഗ്രഹം പോലെ തന്നെ നമുക്കും ശുചിത്വബോധമുള്ളവരായി നമ്മുടെ നാട്ടിൽ പരക്കുന്ന രോഗങ്ങളെ നമുക്ക് ചെറുത്ത് തോൽപ്പിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |