ഇത്തിരി കുഞ്ഞനാം കൊറോണ വൈറസ്
ലോകമെമ്പാടും പടർന്നു പിടിക്കുമ്പോൾ
കരുതലായ് വീട്ടിൽ ഒതുങ്ങി ഇരിക്കാം
നാം രോഗവാഹകരാകാതിരിക്കാം
രാപകലില്ലാതെ കൊറോണയെ തുരത്താം
നെട്ടോട്ടമോടുന്ന സന്മനസ്സുകൾക്കെല്ലാം
നേർന്നിടാം നേർന്നിടാം
ആയിരം പ്രണാമം
നേർന്നിടാം നേർന്നിടാം
ആയിരം പ്രണാമം
അതിജീവനത്തിന്റെ നാളുകൾക്കായി
കരുതലായി പ്രാർത്ഥനയോടിരിക്കാം
ലോകാ സമസ്ത: സുഖിനോ ഭവന്തു
ലോകാ സമസ്ത: സുഖിനോ ഭവന്തു