ലിറ്റിൽ ഫ്ലവർ എച്ച്.എസ്. ഞാറക്കൽ/അക്ഷരവൃക്ഷം/ദൈവത്തിൻറെ മാലാഖമാർ

ദൈവത്തിൻറെ മാലാഖമാർ

അതിതീവ്രമാം ഈ രോഗാവസ്ഥയിലും
നമുക്കായി സേവ നം അനുഷ്ഠിക്കുന്നവർ
സ്വജീവൻ നൽകി സംരക്ഷിച്ചീടും
രാപകലില്ലാതെ അധ്വാനിക്കുന്നവർ
ദൈവത്തിൻറെ സ്വന്തം മാലാഖമാർ .

ലോകം മുഴുവനും കുടുംബമായിക്കണ്ട്
ധീര മരണം വരിച്ചവർ
നാടിൻ അഭിമാനമായ് തീർന്നവർ
ഓർക്കുക നാം എപ്പോഴും ഓരോ നിമിഷത്തിലും
മാലാഖാമാരുടെ ഇടയിലെ ദൈവമക്കളെ .

അഭിമാനപൂരിതമാകട്ടെ നമ്മുടെ
അന്തരംഗം അവർ തൻ ചെയ്തികളിൽ
കൈകൾ കോർക്കാം അവർക്കായി
നന്ദികൾ ചൊല്ലാം വാനോളം .
 

അഞ്ജന ഗിൽസൺ
10 B ലിറ്റിൽ ഫ്ലവർ എച്ച്.എസ്. ഞാറക്കൽ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - DEV തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത