സൗഹൃദം
ഒരു പൊക്കിൾ കൊരി ബന്ധത്തെപ്പൊലെ
തിഷ്‍ണമായ കളങ്കമില്ലാത്ത
ഒന്നാണ് ഭൂമിയിൽ സൗഹൃദം
വേദനിക്കുമ്പോൾ ചായാൻ ഒരു തോൾ
തളരുമ്പോൾ കൈകൾ ചേർത്തുപിടിക്കാൻ
ആൺ പെൺ വ്യത്യാസം ഇല്ലാതെ
ഒരു പാത്രത്തിൽ പങ്കിട്ടുണ്ണാൻ
വിശാലമാം ഈ ലോകത്തെ കാണാൻ
പഠിച്ച എന്റെ സൗഹൃദം
വാഴയില പൊതികളിൽ ഒരുമിച്ച്
ഉണ്ണുമ്പോൾ വിശക്കുന്നവന്റെ
മുന്നിൽ ഒരു ഉരുളയായി മാറുമ്പോൾ
അറിയുന്നു ആ ബന്ധത്തിൻ
നിഷ്‍കളങ്കമായ ഭാവം
ആ സൗഹൃദമെന്ന ബന്ധത്തിൽ
നിഷകളങ്കമായ ഭാവം
കവിത - ശരൺ ഗിരീഷ് X A