ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ആട്ടിടയന‍ും ക‍ുഞ്ഞാട‍ും

ആട്ടിടയന‍ും ക‍ുഞ്ഞാട‍ും

ആട്ടിടയന‍ും ക‍ുഞ്ഞാട‍ും

പണ്ട് ഒര‍ു ആട്ടിൻക‍ുട്ടി ഉണ്ടായിര‍ുന്ന‍ു.അവന്റെ ഇടയന് നിറയെ ആട‍ുകൾ ഉണ്ടായിര‍ുന്നു.എന്നാൽ ഇതിൽ നിന്ന‍ും അധികം ലാഭമൊന്ന‍ും ഇല്ലായിരുന്നു.അപ്പോഴാണ് പാലിനു വലിയ ക്ഷാമം അനുഭവപ്പെട്ടത്.പക്ഷേ ഈ ആട്ടിയന്റെ വീട്ടിൽ പാലിന് ക്ഷാമമൊന്നും ഇല്ലായിരുന്നു.എല്ലാവരും അവന്റെ അടുത്തു നിന്ന് പാൽ വാങ്ങാൻ തുടങ്ങി.അങ്ങനെ അങ്ങനെ അവൻ വലിയ പണക്കാരനായി മാറി.അപ്പോൾ അവന് അധികം സ്വത്തുക്ക ളുണ്ടായി.വലിയ കടകളും ബോട്ടുകളും അങ്ങനെ പലതും. അങ്ങനെയിരിക്കെ ആട്ടിടയന് തന്റെ ആടുകൾ അധികപ്പറ്റായി തോന്നി.

ആട്ടിടയന തന്റെ ആടുകളെ അറുക്കാനായി കൊടുത്തു അതിൽ നിന്നും ഒരു ആട്ടിൻകുട്ടി രക്ഷപെട്ട് ഓടി ആട്ടിടയന്റെ അടുത്തെത്തി. അപ്പോൾ ആട്ടിടയന്റെ ഭാര്യ പറഞ്ഞു ,നമുക്കിതിനെ വളർത്താം. അങ്ങനെ അവർ ആ ആടിനെ വളർത്താൻ തുടങ്ങി.

കാലം കുറേ കടന്നുപോയി.വീണ്ടും എല്ലാറ്റിനും ക്ഷാമം വ ന്നു.അവന്റെ കടയിൽ സാധനങ്ങൾ വാങ്ങാൻ ആരും വരാതായി ബോട്ടു കൾക്ക് കടലിൽ പോകാൻ സാധിക്കുന്നില്ല.അങ്ങനെ ആ ആട്ടിടയൻ പഴയ നിലയിലേയ്കായി. അപ്പോഴേയ്ക്കും ആപഴയ ആട്ടിൻകുട്ടി വളർന്ന് വലുതായി അഞ്ചുകുഞ്ഞുങ്ങളും ഉണ്ടായിരുന്നു. നാട്ടിൽ പാലിനും വലിയ ക്ഷാമം അ നുഭവപ്പെട്ടു.അപ്പോൾ എല്ലാവരും അവന്റെ അടുത്ത് പഴയതുപോലെ പാലി നായി വരാൻ തുടങ്ങി. അപ്പോഴാണ് അവന് മനസ്സിലായത് ആ ആടുകൾ തന്റെ ഭാഗ്യമാണെന്ന്.

ജോഷ്വ ജോർജ്ജ്
5 C LEO XIII H S S
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ