കൊറോണ നാട് വാണിടും കാലം....
മനുഷ്യരെല്ലാരും ഒന്നുപോലെ.
ജാടയുമില്ല അഹന്തയില്ലാ..
എല്ലാരും ഒന്നുപോൽ ജീവിക്കും കാലം.
നാട്ടിലുമാളില്ല റൊട്ടിലുമില്ലാ..
ലോൿഡൌൺ ആണല്ലോ നടുമൊത്തം.
ജങ്ക്ഫുട് ഉണ്ണുന്ന ചങ്കുകൾക്ക്..
കഞ്ഞിയും പയറുമാ മൂന്നുനേരം.
സീരിയൽ വെറുക്കുന്ന അച്ഛൻമാരു
സീരിയലിന് മുന്നിലാ നാലുനേരം.
റോട്ടിൽക്കറങ്ങുന്ന ഫ്രീക്കൻമാരു
ലോക്കപ്പിലാണല്ലോ കൂട്ടുകാരേ
കള്ളുമില്ലാ കള്ളവുമില്ല
കൂട്ടുകൂടലും ചീട്ടുമില്ല.
സിഗരറ്റുമില്ല ബീഡിയുമില്ലാ..
അയ്യയ്യോ കഷ്ടത്തിലയല്ലോന്നെ.
ഓൺലൈനിൽ കേറാത്ത അമ്മമാര്..
ചാറ്റിങ്ങിലനല്ലോ ഫുൾടൈമും.
ലിപ്സ്റ്റിക്കുമില്ല സൺഗ്ലാസ്സുമില്ല..
ഒൺലി മാസ്ക്ഫോർ ചേച്ചിമാർക്ക്.
മീശവടിച്ചാലും സാരമില്ല..
മാസ്കുകളുണ്ടല്ലോ ചേട്ടൻമാർക്കും.
കൂട്ടുകൂടാതെ കുട്ടികള്..
വീട്ടിൽത്തന്നെ ഇരിപ്പാണല്ലോ.
പൂവ് പറിക്കാനും മാങ്ങ എറിയാനും..
നാട്ടിലെങ്ങാരും ഇല്ലല്ലോന്നെ.
കൊറോണയെ തുരത്താൻ നമുക്ക്..
ഒരേ മനസ്സോടെ പ്രാർഥിച്ചീടാം... (2)