റോസ മിസ്റ്റിക്ക ഓർഫണേജ് എച്ച്.എസ്. എസ് ബദ്സൈദാ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം ഇവ മൂന്നും ഒന്നിച്ചു പറഞ്ഞാൽ വൃത്തി എന്നതാണ് .ഇവ മൂന്നും ഒരു മനുഷ്യന് വേണ്ടുന്ന അടിസ്ഥാന ഘടകങ്ങളാണ്. വൃത്തിയും വൃത്തി രഹിതവും ആപേക്ഷിക ങ്ങളാണ്. പലർക്കും പലതരത്തിൽ ആയിരിക്കും അവരുടെ വൃത്തി അതിൽ പരിസ്ഥിതിയും ബന്ധപ്പെട്ടിരിക്കുന്നു. എന്താണ് ഈ പരിസ്ഥിതി എന്നത്? മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതി തത്ത്വവും ആയ അവസ്ഥയാണ് പരിസ്ഥിതി. എല്ലാ തരം പക്ഷികളും മൃഗങ്ങളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. എല്ലാ ജീവിവർഗങ്ങളും പരസ്പരം ആശ്രയിച്ചാണ് ഈ ഭൂമിയിൽ ജീവിക്കുന്നത്. അവരവരുടെ നിലനിൽപ്പിനായി എല്ലാവരും പരസ്പരം ആശ്രയിക്കുന്നു. എന്തിനേറെ പറയുന്നു നമ്മൾ മനുഷ്യരും ഈ പരിസ്ഥിതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് . അതുകൊണ്ടുതന്നെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട കടമ നമുക്കുണ്ട്. പക്ഷേ നാം നാം പ്രകൃതിയിലെ മരങ്ങളും മലകളും നശിപ്പിക്കുന്നു .അതുവഴി വഴി പരിസ്ഥിതിയിൽ പല തരം മാറ്റങ്ങളും സംഭവിക്കുന്നു . അത് എല്ലാം ജീവിവർഗങ്ങളെ യും നാശത്തിന് വഴിവയ്ക്കുന്നു. മനുഷ്യൻ തൻറെ സ്വന്തം താല്പര്യങ്ങൾക്കും ആവശ്യങ്ങൾക്കുമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നു. മനുഷ്യന്റെ ഈ പ്രവർത്തിയിൽ മനം നൊന്ത് പ്രകൃതി ഇപ്പോൾ നമ്മളോട് ചുഴലിക്കാറ്റ്, പ്രളയം, തീരാ രോഗങ്ങൾ തന്ന് പ്രതികാരം ചെയ്യുന്നത്. അതിലൊന്നാണ് നാം ഇപ്പോൾ അനുഭവിക്കുന്ന കോവിഡ് 19 എന്ന കൊറോണ വൈറസ്. ഇതിനെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നാം എന്നും കേൾക്കുന്നതാണ്ഈ രോഗം ഉണ്ടാക്കുന്ന വിപത്തുകൾ. ചൈനയിൽ ഉദ്ഭവിച്ച ഈ വൈറസ് മനുഷ്യൻറെ അക്രമാസക്തയും അത്യാഗ്രഹവും ആയിട്ടുള്ള പ്രവർത്തികൾ കാരണമാണ്. അതോടൊപ്പം ശുചിത്വമില്ലായ്മയും ഇതിന് കാരണമാണ്. ശുചിത്വം എന്നത് അത് ഒരു വ്യക്തിക്ക് ഉണ്ടായി ഉണ്ടാകേണ്ടത് മാത്രമല്ല അത് നമ്മുടെ വീടിനു പരിസരങ്ങളിലും ഉണ്ടായിരിക്കേണ്ടതാണ്. നാടിനു ഉണ്ടെങ്കിൽ മാത്രമേ രാജ്യത്ത് ഉണ്ടാവുകയുള്ളൂ. ലോകം മുഴുവൻ ഉണ്ടായിരിക്കണം ശുചിത്വം .ശുചിത്വം ഉണ്ടാവുക എന്നത് നമ്മുടെ ഉത്തരവാദിത്വം ആണ്. ശുചിത്വം നമുക്ക് സമാധാനവും സന്തോഷവും പ്രദാനം ചെയ്യുന്നു. ശുചിത്വം ഉണ്ടെങ്കിലേ നമുക്ക് രോഗപ്രതിരോധശേഷി ഉണ്ടാകൂ. നിത്യവും വും സ്വയം വൃത്തിയാവുകയും വീടും പരിസരവും വൃത്തിയാക്കുകയും ചെയ്യുകയാണെങ്കിൽ രോഗങ്ങളെ ചെറുത്തു നിൽക്കുവാൻ നമുക്ക് കഴിയും. ജൂലിയറ്റ് സീസർ എന്ന റോമൻ രാഷ്ട്രതന്ത്രജ്ഞൻ ഇപ്രകാരം പറയുകയുണ്ടായി ' ഞാൻ വന്നു കണ്ടു കീഴടക്കി' ഇതുപോലെ ആണ് ഇന്നത്തെ മനുഷ്യനും. മനുഷ്യൻ കാണുന്നിടത്തെല്ലാം സ്വന്തമാക്കാൻ ശ്രമിച്ചു. എല്ലാം നശിപ്പിച്ചു .ഈ ചിന്താഗതിയാണ് മാറേണ്ടത് . അതിനായി നമുക്ക് അവരെ ബോധവൽക്കരിക്കാം നമുക്ക് നമ്മുടെ നാടിനെ അപകടങ്ങളിൽ നിന്ന് രക്ഷിക്കാം ഒത്തൊരുമിച്ച് പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |