റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/പുതിയ കാഴ്ചകളിലേക്ക്

പുതിയ കാഴ്ചകളിലേക്ക്

 പഴയ കലണ്ടർ
      ചുമരിൽ നിന്നും
      പിഴുതങ്ങ്
      മാറ്റിക്കഴിഞ്ഞു നമ്മൾ .
      ദിവസത്തെ
      കള്ളിയിലാക്കി വീണ്ടും
      നിവരും പുതിയ കലണ്ടർ
      മുന്നിൽ
    മുപ്പതും മുപ്പത്തിയൊന്നുമായി
    മാസം മറിഞ്ഞുമറഞ്ഞു പോകെ,
    മൂപ്പു കൂടുന്നു നമുക്ക്,
    കാലത്തിനോ
    കാഴ്ചകൾ കുന്നു കൂടുന്നു.
    പാദങ്ങളുന്നുന്നു
    നീണ്ട കാലം
    പോകേണ്ട പാതയിലേക്ക്
    നമ്മൾ.
    ഇനിയെന്ത് ?
    വിസ്തൃതമായ ലോകം
    വഴി തുറക്കുന്നു ,
    നമ്മുക്കു മുന്നിൽ.
    കാഴ്ചകൾ മങ്ങിയ
    കാരണോർമാർ
    കണ്ടു കഴിഞ്ഞ കനൽ
    വഴികൾ
    നോക്കി, പുതിയ
    ചരിത്ര രേഖ
    വരയുകയാകാം നമുക്കു
    പിന്നെ .
   ഇതുവരെ -
   യാരും നടന്നിടാത്ത
   ഇടവഴി തേടി നടക്കയാകാം.
   ഇനിയുമെത്താത്ത
   ഗ്രഹവിസ്മയം
   കാണുവാനുള്ളൊരു
   യാത്രയാകാം
   വാനിലെത്തുന്നൊരു
   വാൽ വിസ്മയ -
   ക്കാഴ്ചയിലേക്കൊരു
   വാതിൽ നൽകാം
  ഉയരട്ടെയുള്ളിൽ
  ടെലിസ്കോപ്പുകൾ
  മിഴി നീട്ടി ക്ഷീരപഥത്തിലേക്ക്

Dhanya V S
9 C റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് ,കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത