സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. പ്രാദേശിക ചരിത്ര രചന മത്സരത്തിൽ സംസ്ഥാനതല സമ്മാനം ഉൾപ്പെടെ നിരവധി ഉപജില്ലാ ജില്ലാ സമ്മാനങ്ങൾ കരസ്ഥമാക്കി. മോഡൽ പാർലമെന്റ് സംഘടിപ്പിക്കുകയുണ്ടായി. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൈപ്പിൻ ഉപജില്ലയിൽ ആദ്യമായി കമ്പ്യൂട്ടറൈസ്ഡ് വോട്ടിംഗ് സമ്പ്രദായം നടപ്പിലാക്കി. നിരവധിതവണ ഉപജില്ലയിൽ ഓവറോൾ സാമൂഹ്യശാസ്ത്രമേളയിൽ കിരീടം നേടുകയുണ്ടായി. സാമൂഹ്യശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട് പഠനയാത്രകൾ സംഘടിപ്പിച്ചു. വിവിധ ക്ലാസ് മുറികളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭൂപടങ്ങൾ, സൗരയൂഥം, മഹാൻമാരുടെ ചിത്രങ്ങൾ, ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങൾ എന്നിവയെ ദൃശ്യവൽക്കരിച്ചിട്ടുണ്ട്.