കോവിഡ്-19 മഹാമാരി
കൊറോണ വൈറസ് –കോവിഡ് 19 എന്ന മഹാമാരി ലോകത്താകെ പടർന്ന് പിടിച്ചു ജനങ്ങളെ ഭീതിയിലാക്കിയിരിക്കുന്നു!
ചൈനയിലെ വുഹാൻ നഗരത്തിൽ 2019 ഡിസംബർ 31 ന് ആദ്യ രോഗബാധ സ്ഥിരീകരിച്ചു...! 2020 ജനുവരി 11 നാണ് ചൈനയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. 2020 ഏപ്രിൽ ആകുമ്പോഴേക്കും ലോകരാജ്യങ്ങളിലാകെ പടർന്ന് പിടിച്ചു രോഗികൾ ഇപ്പോൾ പത്തുലക്ഷത്തി ലധികമായിരിക്കുന്നു. മരണം അറുപതിനായിരത്തിലധികവും.. പ്രത്യേകിച്ചും അമേരിക്ക, ഇറ്റലി, ചൈന, സ്പെയിൻ ,ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ആയിരുന്നു മരണനിരക്ക് കൂടുതൽ ഉണ്ടായിരുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് 19 ബാധിച്ചത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായിരുന്നു. അതിൽ കേരളവും ഉൾപ്പെടുന്നു. രാജ്യത്തു ഇപ്പോൾ രോഗബാധിതരുടെ എണ്ണം 2400 ൽ ലധികമായിരിക്കുന്നു. ഏകദേശം എൻപതിനടുത്തു മരണവും സംഭവിച്ചു കഴിഞ്ഞു..
കേരളത്തിൽ ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്തത് 2020 ജനുവരി 30നു ആയിരുന്നു. ഇപ്പോൾ രോഗബാധിതർ ഏകദേശം മുന്നൂറിനടുത്തു എത്തിയിരിക്കുന്നു. ചികിൽസയിൽ ഉണ്ടായിരുന്നതിൽ അമ്പതോളം പേര് സുഖപ്പെട്ടു ആശുപത്രി വിട്ടുപോയി. നിർഭാഗ്യവശാൽ രണ്ടു മരണങ്ങൾ കോവിഡ് രോഗബാധ മൂലം കേരളത്തിനുണ്ടായി.
കേരളത്തിൽ സർക്കാർ സംവിധാനങ്ങളും, പോലീസും, ആരോഗ്യവകുപ്പും, പൊതുജനങ്ങളും കൊറോണ വൈറസിനെ തുരത്താൻ അതീവ ജാഗ്രതയോടെ പ്രവത്തിക്കുന്നതിനാൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് കുറവാണ്.
കൊറോണ വൈറസിനെ തുരത്തുന്നതിന്റെ ആദ്യപടിയായി ഇന്ത്യയിൽ മാർച്ച് 22 നു 'ജനത കർഫ്യു' പ്രഖ്യാപിച്ചു. അതായത് അന്നേ ദിവസം രാജ്യത്തെ ജനങ്ങളെല്ലാം അവരവരുടെ വീട്ടിൽ തന്നെ കഴിയുക എന്നതാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ അതിനു ശേഷവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്തെ ജനങ്ങളെയും രാജ്യത്തെയും കൊറോനയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്താനായി രാജ്യത്താകമാനം 2020 മാര്ച്ച് 23 അർധരാത്രി മുതൽ ഇരുപത്തിയൊന്ന് ദിവസം"സമ്പൂർണ്ണ ലോക്ക് ഡൗൻ" പ്രഖ്യാപിച്ചു. അതായത് രാജ്യത്തെ ജനങ്ങൾ അപ്പോൾ എവിടെയാണോ അവിടെ തന്നെ തുടരുക എന്നാണ് പ്രധാനമന്ത്രിയുടെ (ഭരണകൂടത്തിന്റെ) ആഹ്വാനം..!
യഥാർത്ഥത്തിൽ ജനങ്ങൾ ഒന്നടങ്കം പെട്ടെന്നൊരു ദിവസം കൂട്ടിലടയ്ക്കപ്പെട്ട അവസ്ഥയിലായി..!
വളരെ അത്യാവശ്യ സേവനങ്ങളായ ഭക്ഷ്യവസ്തുക്കളുടെ വിതരണം, ആരോഗ്യ സേവനങ്ങൾ തുടങ്ങിയവ
മാത്രമാണ് പ്രവർത്തിക്കുന്നത്.രാജ്യത്തെ ജനങ്ങൾ ആദ്യമൊക്കെ ഒരുപാട് ബുദ്ധിമുട്ടിയെങ്കിലും എല്ലാം രാജ്യത്തിനും, സ്വയരക്ഷയ്കുവേണ്ടിയും ആണെന്ന് മനസ്സിലാക്കി ഉറച്ച പിന്തുണയോടെ ലോക്ക് ഡൗണിന്റെ ഭാഗമായിരിക്കുന്നു..!
ലോക്ക് ഡൗൻ കാലം കഴിഞ്ഞാലും സഞ്ചാരനിയന്ത്രണത്തിലൂടെ, മികച്ച പ്രതിരോധത്തിലൂടെ, അതീവജാഗ്രതയോടെ കൊറോണവൈറസിനെ തുരത്തി കോവിഡ് 19 എന്ന മഹാമാരിയെ നമ്മൾ അതിജീവിക്കുമെന്ന വിശ്വാസത്തിലും പ്രതീക്ഷയിലുമാണ് രാജ്യമൊട്ടാകെയുള്ള ജനങ്ങൾ..!!
അതെ ഞങ്ങൾ ഈ മഹാമാരിയെ അതിജീവിക്കുക തന്നെ ചെയ്യും..!
ശ്രീലക്ഷ്മി. കെ
|
6 D രാമഗുരു യു പി പാപ്പിനിശ്ശേരി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|