രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/അക്ഷരവൃക്ഷം/ശാരീരിക അകലം,സാമൂഹിക ഒരുമ
ശാരീരിക അകലം,സാമൂഹിക ഒരുമ
ആഗ്രഹങ്ങൾ ഒന്നൊന്നായി നേടിയെടുത്ത് അതിന്റെ ആനന്ദാനുഭൂതിയിൽജീവിത സൗന്ദര്യം ആസ്വദിച്ചിരുന്ന ലോകമെമ്പാടുമുള്ള ഓരോ മനുഷ്യരും ഇന്ന് കൊറോണ വൈറസ് എന്ന സൂക്ഷ്മജീവിയെ കൊണ്ടുള്ള ഭീതിയിലാണ് ഓരോ നിമിഷവും തള്ളി നീക്കുന്നത്.നയനങ്ങൾക്കു മുമ്പിൽ സൃഷ്ടിയെടുക്കുന്ന ഓരോന്നിന്നേയും പണത്തിന്റെ ത്രാസിൽ അളന്നു തൂക്കിയിരുന്ന മനുഷ്യർ ഇന്ന് നഗ്നനേത്രങ്ങൾ കൊണ്ട് പോലും കാണാൻ സാധിക്കാത്ത വൈറസിന് മുന്നിൽ സർവതും അടിയറ വെച്ചിരിക്കുന്നു. ഒരുപക്ഷേ എല്ലാം കാലത്തിന്റെ കളിയായിരിക്കും. ഗവൺമെന്റിന്റെയും ആരോഗ്യ പ്രവർത്തകരുടെയുമെല്ലാം വാക്കുകൾ ധിക്കരിച്ച് വീടിന് വെളിയിലേക്ക് പുറപ്പെടുന്ന ജനങ്ങൾ ഓർക്കേണ്ടത് മറ്റുള്ളവരുടെ നന്മ ആഗ്രഹിച്ച് സ്വന്തം കുടുംബത്തിൽ നിന്നും വേറിട്ട് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും മറ്റു സ്റ്റാഫുകളെയും അതോടൊപ്പം പോലീസിനെയും സന്നദ്ധ പ്രവർത്തകരെയുമാണ്. അവർ അവർക്കു വേണ്ടിയല്ല മറ്റുള്ളവർക്ക് വേണ്ടിയാണ് പ്രയത്നിക്കുന്നത്. നമ്മുടെ കഴിവ് വികസിപ്പിച്ചെടുക്കാനുള്ള സുവർണാവസരമാണിത്.കൃഷിയിലേർപ്പെടാം. അത്തരത്തിൽ അനേകം പ്രവർത്തനത്തിലേർപ്പെടാം. നമ്മുടെ സർഗാത്മക കഴിവുകൾ ഉണർവ് പ്രാപിക്കുന്നതിന് ഉതകട്ടെ ഈ Lock down കാലം.ഈ ഈസ്റ്ററും വിഷുവും താത്കാലികമായി ഉപേക്ഷിക്കാം. ജാഗ്രത പാലിച്ച് സ്വന്തം വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞ് ലോകമെമ്പാടുമുള്ള കൊറോണ ബാധിതർക്കു വേണ്ടി പ്രാർഥിക്കാം.ഒരു കളിക്കാരൻ ഒറ്റയായി കളിക്കുമ്പോൾ കിട്ടാത്ത ആത്മധൈര്യവും ഊർജവും അഭിമാനബോധവും ടീമിന് വേണ്ടി കളിക്കുമ്പോൾ ലഭിക്കുന്നു.അത്തരത്തിൽ നമ്മൾ നമുക്കുവേണ്ടി മാത്രമല്ല മറ്റുള്ളവർക്ക് വേണ്ടി കൂടിയാണ് പ്രയത്നിക്കുന്നത് എന്നതിൽ അഭിമാനത്തക്ക വിധത്തിൽ നമുക്ക് വീട്ടിൽ സുരക്ഷിതമായിരിക്കാം
|