കൊറോണ

കൊറോണ വന്നു സ്കൂളു പൂട്ടി
വീട്ടിലിരുന്നു മുഷിഞ്ഞുവല്ലോ
ആരെയും കാണുവാൻ പറ്റുന്നില്ല
എവിടെയും പോകാനും പറ്റുന്നില്ല
ചങ്ങാതിമാരെയൊന്നും കാണാനില്ല
ചങ്ങാതം കൂടുവാനാരുമില്ല
കഞ്ഞീടെ അരിയെല്ലാം വീട്ടിലെത്തി
എല്ലാരും കൂടി കഴിക്കുന്നുണ്ട്
എന്ന് തുറക്കുമീ സ്കൂളുകൾ
പോകുവാൻ ധൃതിയായി നിൽക്കുന്നു ഞാൻ
പുതുതായി വരുന്ന എൻ കൂട്ടുകാരെ
 സ്വാഗതമോതി ക്ഷണിക്ക വേണം
കൊറോണ പോന്നത് നോക്കി നോക്കി
ദിവസം കഴിക്കുകയാണ് ഞാൻ

നിരഞ്ജന റിജേഷ്
3 രാജാസ് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത