സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


അപ്പർ പ്രൈമറി

അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ 104 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 7 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനമാണ് വിദ്യാലയം നടത്തിക്കൊണ്ടിരിക്കുന്നത്.

ശിശു സൗഹൃദ ക്ലാസ് മുറി

ഇലകമൺ യു പി സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ശിശു സൗഹൃദ രീതിയിൽ സംവിധാനിച്ചതാണ്.

ഐ സി ടി ലാബ്

വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സ്കൂളിൽ ഐ സി ടി ലാബ് ഉണ്ട്.

ലൈബ്രറി

സ്കൂളിലെ പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനം വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായും സൗകര്യപ്രദമായും പുസ്തകങ്ങൾ, പത്രമാസികകൾ, മറ്റ് ആനുകാലികങ്ങൾ എന്നിവ വായിക്കുന്നതിനും സ്കൂളിന് സ്വന്തമായി ലൈബ്രറി കെട്ടിടം ഉണ്ട്.