പാലിൽ മായം കണ്ടെത്തുന്നതിന്റെ ഭാഗമായി കുട്ടികൾ പരീക്ഷണത്തിൽ ഏർപ്പെടുന്നു
പാലിൽ മായം  കണ്ടെത്തുന്നതിനുള്ള പരീക്ഷണത്തിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾ

സയൻസ് ക്ലബ്ബിന്റെ അഭിമുഖത്തിൽ യുപിഎസ് പുല്ലൂറ്റിലെ വിദ്യാർത്ഥികൾ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. ഭക്ഷണങ്ങളിലെ മായങ്ങൾ കണ്ടെത്താനുള്ള പരീക്ഷണങ്ങളിലും പാലിൽ മായം കണ്ടെത്തുന്നതിനായി കുട്ടികളുടെ നേതൃത്വത്തിൽ ഒരു പ്രോജക്ട് തയ്യാറാക്കുകയുണ്ടായി ഇതിനായി പാൽസിക്കുകയും അഭിമുഖങ്ങൾ നടത്തുകയും വിവിധ സാമ്പുകൾ ശേഖരിക്കുകയും കുട്ടികളുടെ നേതൃത്വത്തിൽ മായം കണ്ടെത്തൽ പരിശോധന നടത്തുകയും പ്രൊജക്റ്റ് തയ്യാറാക്കുകയും ചെയ്തു. ക്ലാസ് റൂം പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പരീക്ഷണ നിരീക്ഷണങ്ങൾ ഏർപ്പെടുത്തുകയും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷണങ്ങൾ കുട്ടികൾക്കു മുൻപിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടി സയന്റിസ്റ്റ് എന്ന ഒരു പരിപാടി സംഘടിപ്പിക്കുകയും വിദ്യാർഥികൾക്കിടയിൽ ഇടയിലുള്ള വിവിധ കണ്ടുപിടിത്തങ്ങളും അവരുടെ പരീക്ഷണങ്ങളും കണ്ടെത്തലുകളും നിഗമനങ്ങളും എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് മറ്റു വിദ്യാർഥികൾക്കായി ഒരു പ്രദർശനവും സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. പാർട്ടി വിഷയവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ എന്നിവ തയ്യാറാക്കുകയും ഇത് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു വളരെ ഗംഭീരമായ രീതിയിലായിരുന്നു പ്രദർശനം നടത്തിയത്.

സയൻസ് ക്ലബ് ഉദ്ഘാടനം 2023 24

 
ലഘു പരീക്ഷണത്തിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾ

ഈ വർഷത്തെ സയൻസ് ക്ലബ് ഉദ്ഘാടനം ബഹുമാനപ്പെട്ട അധ്യാപിക ശ്രീമതി ചിത്ര ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ സ്വാഗതം ആശംസിച്ചത് ഭദ്ര ലക്ഷ്മിയായിരുന്നു. സയൻസ് ക്ലബ് പ്രസിഡണ്ടായി വിദ്യാശങ്കറിനെയും സെക്രട്ടറിയായി സാമിനെയും തിരഞ്ഞെടുത്തു.  വിദ്യാശങ്കർ സ്വന്തമായി നിർമ്മിച്ച മോഡൽ കുട്ടികൾക്ക് മുൻപിൽ പ്രദർശിപ്പിച്ചു. തുടർന്ന് സയൻസ് quiz നടത്തുകയും വിജയികളായ കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു. ലഘുപരീക്ഷണം കാണിക്കുകയും അതിന്റെ പ്രവർത്തനതത്വം കണ്ടുപിടിച്ച കുട്ടിക്ക് സമ്മാനം നൽകുകയും ചെയ്തു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന വർഷം എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യണമെന്ന് പൊതുവായി ചർച്ച ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കാനുള്ള തീരുമാനത്തിൽ എത്തുകയും ചെയ്തു. തുടർന്ന് വിദ്യാശങ്കർ ചടങ്ങിൽ  നന്ദി പറഞ്ഞു.

സയൻസ് ക്ലബ്‌ പ്രവർത്തനത്തിന്റെ ഭാഗമായി സൂഷ്മജീവികളെ നിരീക്ഷിക്കുന്ന കുട്ടികൾ

 
സയൻസ് ക്ലബ്ബിന്റെ ഉത്‌ഘാടനം ചിത്ര ടീച്ചർ നിർവഹിക്കുന്നു
 
സൂഷ്മജീവികളെ നിരീക്ഷിക്കുന്ന കുട്ടികൾ