യു പി എസ്സ് പുളിമാത്ത്/അക്ഷരവൃക്ഷം/മണ്ണും മനുഷ്യനും

മണ്ണും മനുഷ്യനും

പ്രളയം പേമാരിപോലെ പെയ്തപ്പോൾ സ്വരുക്കൂട്ടിയതും തട്ടിപ്പറിച്ചതും നെഞ്ചോടു ചേർത്ത് രെക്ഷപെടാൻ കൈ നീട്ടിയപ്പോൾ ഓടി വന്നത് കീഴ്ജാതിക്കാരൻ ആയിരുന്നു. കൈ പിടിക്കാൻ കൂട്ടാക്കാത്ത അവനെ വാരി എടുത്ത് ജീവിതം തിരികെ നൽകി. എന്നിട്ടും മതിമറന്നവൻ പതിനായിരങ്ങളും ചുറ്റും പരിപാലകരും ഉണ്ടെന്ന വിശ്വാസത്തിൽ അവൻ പണത്തെയും ഒപ്പം അഹങ്കാരത്തെയും പുൽകി. പക്ഷെ കാത്തിരുന്നത് മറ്റൊരു താണ്ഡവം തന്നേ ആയിരുന്നു. അവിടെ പണമോ സ്നേഹ ബന്ധങ്ങളോ തണലായി വന്നില്ല. പലരും ഒരു മീറ്റർ അകലം പാലിച്ചു. പ്രളയത്തിൽ കറുത്ത കൈകളാണ് രക്ഷിക്കാൻ എത്തിയത് എങ്കിൽ ഇപ്പോൾ നേരിയ വ്യത്യാസം മാത്രം വെളുത്ത തുണികൾ കൊണ്ടും മാസ്കുകളും കണ്ണടകളും കാരണം ആരാണ് ജാതി ഏത് മതം ഏത് എന്ന് പോലും മനസിലാക്കാൻ അയാൾക്കു കഴിഞ്ഞില്ല. കണ്ണുകളിൽ ജീവന്റെ നേരിയ കണികകൾ ബാക്കി ഉണ്ടെന്നു തിരിച്ചറിഞ്ഞ മാലാഖയുടെ മുഖത്തെ കണ്ണടകൾക്കിടയിലൂടെ ഊർന്നു വന്ന കണ്ണീരിൽ നിന്നും അയാൾക്കു ഒന്ന് മാത്രം മനസിലായി
'ജീവിക്കണം മനുഷ്യനായി'


 

സ്വാതി. S
5A യു പി എസ്സ് പുളിമാത്ത്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ