ക്ലബ്ബ് പ്രവർത്തനങ്ങൾ

നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, വിദ്യാരംഗം കലാസാഹിത്യവേദി ,ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, പ്രവൃത്തി പരിചയ ക്ലബ് , ഹെൽത്ത് ക്ലബ് , ഹിന്ദി ക്ലബ് , ഗാന്ദിദർശൻ ക്ലബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും സൗകര്യാനുസരണം മീറ്റിംഗ് കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. ഓരോ ക്ലബ്ബുകളും അതുമായി ബന്ധപ്പെട്ടുവരുന്ന ദിനാചരണങ്ങളിൽ ക്വിസ്, ഉപന്യാസം, പോസ്റ്റർരചന, ചിത്രപ്രദർശനങ്ങൾ, സ്പെഷ്യൽ അസംബ്ലി എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്.

സോഷ്യൽ സയൻസ് ക്ലബ്ബ്

2025-26 അധ്യയനവർഷത്തെ ലഹരിവിരുദ്ധദിനത്തിൽ സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .

വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്

കുട്ടികളിലെ സർഗ്ഗാതമക കഴിവുകൾ വികസിപ്പിക്കാനുതകുന്ന തരത്തിൽവിദ്യാരംഗം കലാസാഹിത്യവേദി ക്ലബ് പ്രവർത്തിച്ചുവരുന്നു. 5 മുതൽ 7 വരെ ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അടങ്ങുന്ന വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ് അംഗങ്ങൾ ഒരുമിച്ചുകൂടി സർഗ്ഗാതമക രചനകൾ വായനാദിനം, സാഹിത്യകാരന്മാരുടെ അനുസ്മരണ ദിനങ്ങൾ പതിപ്പുകൾ , രചനാമത്സരങ്ങൾ , സ്കൂൾപത്രംഎന്നിവ ക്ലബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വായനാവസന്തം, വായനാതീരം എന്നീ പരിപാടികൾ നടത്തി വരുന്നു.

സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനത്തിന്റെ ഭാഗമായി പരിസ്ഥ്തിദിനത്തിൽ ജൈവവൈവിദ്യ പാർക്കിൽ പുതിയതരം ചെടികൾ വച്ചുപിടിപ്പിക്കുകയും ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിതസേന രൂപീകരിക്കുകയും ഓരോക്ലാസിനും ഓരോ പ്രവർത്തനങ്ങൾ നല്കുകയും ഇതിന്റെ ഭാഗമായി വൈദ്യുതി സംരക്ഷണം , പ്ലാസ്റ്റിക് ശേഖരണം, പരിസരം വൃത്തിയാക്കൽ , ജല സംരക്ഷണം, തുടങ്ങിയ പ്രവർത്തനങ്ങൾ വളരെ നല്ലരീതിയിൽ നടന്നുവരികയാണ്. കൂടാതെ ഇതിന്റെ ഭാഗമായി ജൈവകീടനാശിനി കുട്ടികളുടെ നേതൃത്വത്തിൽ നിർമ്മിക്കുകയും അത് സ്കൂളിൽ ഉപയോഗിക്കുകയും ചെയ്തു വരുന്നു. കുട്ടികളുടെ ശാസ്ത്ര അഭിരുചിയും നിർമ്മാണോത്സുകതയും വർദ്ധിപ്പിക്കുന്നതിനും വിവിധ പഠനോപകരണങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടി ലിറ്റിൽ സയന്റിസ്റ്റ് എന്ന പേരിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയിയുന്നു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ പ്രവർത്തന മാതൃകകൾ തയ്യാറാക്കുകയും അത് മറ്റുള്ളവർക്ക് ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യമാണ് അടുത്ത പ്രവർത്തനം.

ഗാന്ധിദർശൻ ക്ലബ്ബ്

സ്കൂൾ തുറന്ന ഉടൻതന്നെ താല്പര്യമുള്ള എല്ലാ കുട്ടികളെയും ഉൾക്കൊള്ളിച്ച് ഗാന്ധിദർശൻ യൂണിറ്റ് തുടങ്ങി.സ്കൂളിന് ആവശ്യമുള്ള ലോഷൻ നിർമ്മിച്ച സ്കൂളിന് കൈമാറി. ഒക്ടോബർ രണ്ട് മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഗാന്ധിജയന്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. പോസ്റ്റർ നിർമ്മാണവും ചിത്രരചനയും ഗാന്ധി സൂക്തങ്ങളും ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമര കാലഘട്ടവും എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ആയിരുന്നു പരിപാടികൾ.യൂണിറ്റിനെ ഭാഗമായി കുട്ടികൾ എന്റെ മരം ഗാന്ധി മരം എന്നപേരിൽ വൃക്ഷത്തൈകൾ വീട്ടുവളപ്പിൽ നട്ടു. സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും രക്തസാക്ഷിത്വ ദിനവും ഗാന്ധിദർശൻ യൂണിറ്റിനെ ഭാഗമായി  ആഘോഷിച്ചു. Lotion നിർമ്മാണവും സാനിറ്റൈസർ നിർമ്മാണവും കുട്ടികൾ സ്വയം ചെയ്തു.എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി കൊണ്ട് ക്വിസ് മത്സരം നടത്തി.