യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/ ശുചിത്വത്തിൻ്റെ പ്രാധാന്യം
ശുചിത്വത്തിൻ്റെ പ്രാധാന്യം
ഒരു ദിവസം ഒരു പെൺകുട്ടി അവളുടെ ഉമ്മയുടെയും ഉപ്പയുടെയും കൂടെ പാർക്കിലേയ്ക്ക് പോയി. പാർക്കിൽ കുറേ കളിപ്പാട്ടങ്ങളുണ്ട്. അവൾ അതിലൊക്കെ കളിച്ച് രസിച്ചു. കളിക്കുന്നതിനിടയിൽ പ്രായമുള്ള ഒരാളെ അവൾ കണ്ടു. അയാളെ കണ്ടപ്പോൾ അവൾക്ക് വിഷമമായി.അവൾ തൻ്റെ കയ്യിലുള്ള ഭക്ഷണമെടുത്ത് അദ്ദേഹത്തിന് കൊടുത്തു. അയാൾ ആ ഭക്ഷണമെടുത്ത് കഴിച്ചു. എന്നിട്ട് ആ ഭക്ഷണത്തിൻ്റെ വെയ്സ്റ്റ് വെയ്സ്റ്റ് ബാസ്ക്കറ്റിൽ ഇടാതെ പാർക്കിലേക്ക് വലിച്ചെറിഞ്ഞു. അയാൾ വലിച്ചെറിയുന്നത് കണ്ടപ്പോൾ അവൾക്ക് സങ്കടം വന്നു.അവൾ അദ്ദേഹത്തിൻ്റെ അടുത്തു പോയി പറഞ്ഞു. ഞാൻ നിങ്ങൾക്ക് ഭക്ഷണം തന്നു. നിങ്ങൾ ആ ഭക്ഷണം കഴിച്ചു. എന്നിട്ട് ആ വെയ്സ്റ്റ് പാർക്കിൽ വലിച്ചെറിഞ്ഞു. നിങ്ങൾ ചെയ്തത് തെറ്റാണ്.മുതിർന്നവർ ചെയ്യുന്ന കാര്യങ്ങളാണ് കുട്ടികൾ കണ്ട് പഠിക്കുക. ഇനി നിങ്ങൾ ഇങ്ങനെ ചെയ്യരുത്.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |