കൊറോണ

ലോക ജനതയെ പാരതന്ത്യ്രത്തിന്റെ
പടുകുഴിയിലാക്കിയ കൊറോണ
മഹാമാരിയായി തിമിർത്താടുമ്പോൾ
മനുഷ്യർ പകച്ചു നിൽക്കുമ്പോൾ
അമേരിക്ക പോലുള്ള വൻശക്തികൾ
ഒന്നുമല്ലാന്ന് തിരിച്ചറിവുണ്ടാവുമ്പോൾ
മനുഷ്യന്റെ അഹങ്കാരത്തിന്റെ നെറുകയിൽ
ചവിട്ടിമെതിച്ച് നൃത്തമാടുമ്പോൾ
തകർന്നടിയുന്ന മനുഷ്യബന്ധങ്ങളേയും
സ്നേഹത്തേയും ഒരുചുവടകലെ നിർത്തുമ്പോൾ
ലോക മനസാക്ഷി മുഴുവൻ മരവിച്ച് നിൽക്കുമ്പോൾ
താണ്ഡവമാടുന്ന കോറോണ
 

അസ്ഫിയ ഫാത്തിമ
5B യു.പി.എസ്സ്.മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത