യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വം എന്നത് വളരെ പ്രസക്തിയേറുന്ന ഒരു സമയമാണ് ഇന്ന്.ശുചിത്വമില്ലായ്മയുടെ ദോഷഫലങ്ങൾ ഇന്ന് നാം ഓരോരുത്തരും കൊറോണയുടെ രൂപത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് .ഇത് ലോകരാജ്യങ്ങളെ എല്ലാം തന്നെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു.</P അതിവേഗം നടന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത് .ഈ ഓട്ടപ്പാച്ചിലിനിടയിൽ ശുചിത്വം എന്നത് പൂർണമായും നമുക്ക് പാലിക്കാൻപറ്റാത്ത വാഗ്ദാനമായി മാറിക്കയിഞ്ഞിരിക്കുന്നു.പട്ടണങ്ങളിൽ തിങ്ങിക്കൂടിയുള്ള ജീവിതവും മലിനമാക്കപ്പെടുന്ന അന്തരീക്ഷവും വൃത്തിഹീനമായ അന്തരീക്ഷങ്ങളിൽ തയ്യാറക്കുന്ന ഭക്ഷണങ്ങൾ ജീവിതചര്യ ആയതോട് കൂടി . ഓരോ ദിവസം കൂടുംതോറും ഹോട്ടൽ സംസ്കാരത്തിലേയ്ക്ക് മലയാളി നടന്നടുത്തുകൊണ്ടിരിയ്ക്കുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ തയ്യാറാക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ ആരോഗ്യത്തെ ചില്ലറ ഒന്നുമല്ല ബാധിക്കുന്നത്.ശുചിത്വമില്ലായ്മയും ജീവിതരീതിയിലുള്ള മാറ്റവും വർദ്ധിച്ചതോടെ ആശുപത്രികളുടെ എണ്ണവും വർദ്ധിച്ചു. മനുഷ്യ സമൂഹത്തിന് ഇന്ന് ശുചിത്വത്തിനെ പറ്റിയുള്ള പ്രാധാന്യം മനസ്സിലാക്കി കൊടുക്കാൻ കൊറോണ എന്ന മഹാമാരി തന്നെ വരേണ്ടതായി വന്നു. ഇത് മനുഷ്യന്റെ പുതിയജീവിതരീതിയെ തന്നെ മാറ്റി മറിച്ചിരിക്കുന്നു. ലോക്ഡൗണിൽ കുടുങ്ങിപ്പോയ മനുഷ്യർ വീടും പരിസരവും മാലിന്യവിമുക്തമാക്കി തുടങ്ങി.ഹോട്ടൽ ഭക്ഷണത്തിന്റെ ഉപയോഗം നിലച്ചതോടു കൂടി മനുഷ്യന്റെ ആരോഗ്യനിലയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. അന്തരീക്ഷ മലിനീകരണം കുറഞ്ഞതോടെ ഓസോൺ പാളിയിൽ ഉണ്ടായ വിള്ളലുകൾ അടയുന്നതായി ശാസ്ത്രലോകം വെളിപ്പെടുത്തുന്നു. കൊറോണ വൈറസ് വെറും ഒരു രോഗമല്ല മനുഷ്യരാശിയെ തന്നെ മാറ്റി മറിക്കാൻ കഴിയുന്ന ഒരു ആയുധമായി മാറിക്കഴിഞ്ഞിരിക്കുന്നു.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |