യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/മുത്തശ്ശിയുടെ പരിസ്ഥിതി

മുത്തശ്ശിയുടെ പരിസ്ഥിതി

പുൽകൊടിയും പൂവും പൂമ്പാറ്റയും സ്വർണമൽസ്യവും കിളികളുടെ അതിമനോഹരമായ ശബ്ദത്തിനിടയിൽ ഒരു മുത്തശ്ശിയും കുറച്ചു കുട്ടികളും. മുത്തശ്ശിയോട് കുട്ടികൾ ചോദിക്കുന്നു. "മുത്തശ്ശിയുടെ സങ്കല്പത്തിലുള്ള പ്രകൃതി എന്താണ് ?". "അല്ല മുത്തശ്ശി പ്രകൃതി എന്താ ഇപ്പോൾ ഇങ്ങനെ?". മുത്തശ്ശി ചിരിച്ചുകൊണ്ട് പറഞ്ഞു. "അതിന്റെ എല്ലാം പിന്നിൽ ഒരു കഥയുണ്ട്". "എന്താ മുത്തശ്ശി ആ കഥ"?. "പണ്ട്.. പണ്ട് നമ്മുടെ കേരളത്തിൽ കഠിനാധ്വാനിനികളായ കർഷകർ ഉണ്ടായിരുന്നു.അവർ തനതായ രീതിയിൽ പ്രകൃതിയെയും കൃഷിയെയും നോക്കികണ്ടും 'അമ്മ എന്ന വാക്കിൻറെ മഹത്വം തിരിച്ചറിയുന്ന അവർ ഭൂമിയെയും അമ്മയായി കണ്ടിരുന്നു. കഠിനാധ്വാനത്തിന്റെ ഫലം അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. അവരുടെ ഒരു ദിവസത്തെ വിളവ് തന്നെ ഒരു വലിയ സമ്പാദ്യമായിരുന്നു. മരങ്ങളെ കാട്ടുകള്ളന്മാരിൽ നിന്നും രക്ഷിക്കാൻ അവർ ഒരു പ്രസ്ഥാനം രൂപീകരിച്ചു.സൂഫി എന്നാണ് ആ പ്രസ്ഥാനത്തിന്റെ നാമം. ഇപ്പോൾ അത് നിലകൊള്ളുന്നില്ല. കർഷകരുടെ കഠിനാധ്വാനം ഇല്ലാത്തതുകൊണ്ട് തന്നെ ഇന്ന് പ്രകൃതിചൂഷണത്തിന് ഇരയായി കൊണ്ടിരിക്കുകയാണ്. രാസപദാർഥങ്ങൾ അടങ്ങിയ ഭക്ഷണം, കീടനാശിനി അടിച്ച പച്ചക്കറികൾ, ഇതെല്ലാമാണ് ഇന്ന് നമ്മൾ ഭക്ഷിക്കുന്നത്. കൃഷിയെ മാറ്റിനിർത്തി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് ഇന്നത്തെ സമൂഹം. പണം കൊടുത്തു വിഷം വാങ്ങി കഴിച്ചു ജീവിക്കുകയാണ്. രോഗങ്ങളും കൂടെയുണ്ട്. നിപ്പ,കൊറോണ,കാൻസർ എന്നീ മാറാ രോഗങ്ങൾ. തോടുകൾ നികത്തുന്നതും വയലുകൾ നികത്തുന്നതും എല്ലാം ചൂഷണം ആണെന്ന് മനുഷ്യർക്ക് അറിയാം. എങ്കിലും അവ അതു തന്നെ തുടരുന്നു. പ്രകൃതിയെ പ്രധാനമായും ചൂഷണം ചെയ്യുന്നയഹ് വായു മലിനീകരണം ആണ്. വാഹനങ്ങളിൽ നിന്നുള്ള പുക എത്ര ഹാനികരമാണ് എന്നു അറിയാമോ?" ഇതു എല്ലാം പറഞ്ഞുകൊണ്ട് മുത്തശ്ശി കുട്ടികളോടായി വീണ്ടും പറഞ്ഞു. "കുട്ടികളെ നിങ്ങളെങ്കിലും പ്രകൃതിയെ സംരക്ഷിക്കണം. മരങ്ങൾ മുറിക്കരുത്.കാടുകളുടെയും മൃഗങ്ങളുടെയും സംരക്ഷണം നിങ്ങൾ ഏറ്റെടുക്കണം." "കുട്ടികളെ അപ്പോൾ ഞാൻ പോട്ടെ". മുത്തശ്ശി മുത്തശ്ശിയുടെ വീട്ടിൽ പോകുന്നു. ഗുണപാഠം: മരങ്ങൾ വെട്ടി നശിപ്പിക്കരുത്, കാടുകളെ തീ കൊളുത്തി കൊല്ലരുത്. അതു കുറ്റകരമാണ്.

ഫാത്തിമ. എൻ
6B യു.പി.എസ്സ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ