ഒരു കാട്ടിൽ ചിന്നൻ ആനയും ടുട്ടുമുയലും ഉണ്ടായിരുന്നു.
അവർ ഉറ്റ ചങ്ങാതിമാരായിരുന്നു.
രണ്ടു പേരും എന്നും ഒരുമിച്ച് കളിക്കുമായിരുന്നു
അങ്ങനെയിരിക്കെ ഒരു ദിവസം ടുട്ടു ചിന്നനോട് ചോദിച്ചു ' നമുക്ക് കാട് ചുറ്റി കണ്ടാലോ?'
ചിന്നൻ സമ്മതിച്ചു.
അങ്ങനെ അവർ കാടുകാണാനിറങ്ങി.
നടന്ന് നടന്ന് അവർ കാടിന്റെ മറ്റൊരു ദിക്കിലെത്തി.
അറിഞ്ഞതേയില്ല.
തിരിച്ചു പോവാൻ തുടങ്ങിയപ്പോഴാണ് വഴി തെറ്റിയത് അവർ അറിഞ്ഞത്.
ഇനി നമ്മൾ എന്തു ചെയ്യും?
അവർ ആലോചിച്ചു
എന്നിട്ട് മുന്നിൽ കാണുന്ന വഴിയിലൂടെ നടന്നു.
പെട്ടെന്നൊരു ശബ്ദം കേട്ടു
അതാ മരത്തിനു മുകളിൽ ഒരു കുരങ്ങച്ചാർ ഇരിക്കുന്നു
കുരങ്ങച്ചാർ അവർക്ക് വഴി പറഞ്ഞു കൊടുത്തു.
അങ്ങനെ അവർ തിരിച്ചെത്തി.