യു.ജെ.ബി.എസ് കുഴൽമന്ദം/അക്ഷരവൃക്ഷം/ആമിയും അബുവും

ആമിയും അബുവും

ആമിയും അബുവും കൂട്ടുകാരായിരുന്നു. ആമിയുടെ അച്ഛൻ മീൻപിടുത്തക്കാരനായിരുന്നു .അബുവാകട്ടെ സമ്പന്ന കുടുംബത്തിലെ കുട്ടിയുമാണ്. അവർ ഒരുമിച്ചാണ് സ്കൂളിൽ പോയിരുന്നത് . ഒരു ദിവസം അവർ സ്കൂളിൽ പോകുമ്പോൾ വഴിയിൽ ഒരു വൃദ്ധൻ തളർന്ന് ഇരിക്കുന്നുണ്ടായിരുന്നു.വഴിയിലൂടെ പോകുന്നവരെ നോക്കി അയാൾ കൈ നീട്ടി യാചിച്ചു.പക്ഷെ ആരും ശ്രദ്ധിച്ചേയില്ല .അത് കണ്ട ആമിക്ക് സങ്കടം വന്നു.അവൾ വേഗം ബാഗ് തുറന്നു ചോറ്റുപാത്രം എടുത്ത് അയാൾക്ക്‌ നൽകി.അബു ആമിയോട് ദേഷ്യപ്പെട്ടു ."നീ എന്തിനാണ് നിന്റെ ആഹാരം അയാൾക്ക് നൽകിയത് .നീ അത്ര വലിയ സമ്പന്നയൊന്നുമല്ലല്ലോ ."ആമി പറഞ്ഞു "ഞാൻ സമ്പന്നയൊന്നുമല്ല പക്ഷെ മനസ്സ് കൊണ്ട് ഞാൻ എന്നും സമ്പന്ന തന്നെയാണ്."ഇത് കേട്ട് അബു ലജ്ജിച്ചു തല താഴ്ത്തി.

അക്ഷയ് എം
നാലാം തരം യു.ജെ.ബി.എസ്. കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ