സെൽവി

സെൽവി

ഞാൻ പലപ്പോഴും ഓർക്കും, സെൽവിയെ. ഒന്നാം ക്ലാസ്സിൽ പിന്നിലെ ബെഞ്ചിൽ മുന്നിലെ ബെഞ്ചിൽ നെല്ലിമരച്ചോട്ടിൽ വരാന്തയിൽ കഞ്ഞിപ്പുരയിൽ എന്തിന്? മൂത്രപ്പുരയിൽപ്പോലും ഞാനെങ്ങോട്ട് തിരിഞ്ഞാലും നിഴൽ പോലെ സെൽവി മടുത്തു ഈ സെൽവിയെ കൊണ്ട് എങ്കിലും, നല്ല ഇമ്പമുള്ള സ്വരമായിരുന്നു ഴ കളെല്ലാം ള കളായിരുന്ന സെൽവിക്ക് പ്ലാസ്റ്റിക്കും തകരയും പെറുക്കുന്ന അമ്മക്ക് പേര് അളകി എന്നും അച്ഛന്റ്റെ പേര് അളകൻ എന്നും. കുളിക്കാത്ത എണ്ണയിടാത്ത സെൽവിയുടെ മുടി, ചെമ്പുകമ്പിപോലെ തിളങ്ങി. നീണ്ടുവലിഞ്ഞ വിരലുകളിൽ ചന്ദ്രക്കലപോലെ വളഞ്ഞ നഖങ്ങൾ. ചെളിനിറഞ്ഞു കറുത്ത,

സെൽവി ആരും കാണാതെ 

തന്ന നെല്ലിക്ക ആരും കാണാതെ തന്നെ ഞാൻ വലിച്ചെറിയും. ഉച്ചക്കും മറ്റും അവൾ വെറും മണ്ണിൽ കമിഴ്ന്നു കിടക്കും. തല, ർറക്കവോ എന്ന് മാന്തും. പരീക്ഷയുണ്ടെന്ന് ടീച്ചർ പറഞ്ഞ ഒരു തിങ്കളാഴ്ച സെൽവി വന്നില്ല. മെല്ലെ മെല്ലെ സെൽവിയുടെ ഓർമയ്ക്കുമേൽ മണ്ണ് വീണു. മരിച്ചിട്ടുണ്ടാവും അവൾ. കോളറയോ ജ്വരമോ വന്ന്. ഇപ്പോൾ ചെളിപിടിച്ച നഖങ്ങൾ കണ്ടാൽ, ഞാൻ സെൽവിയെ ഓർക്കും.

പ്രിയംവദ എസ്
4 B യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ