മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം
സ്കൂളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം നടത്തി സെപ്റ്റംബർ 2 4 ബുധൻ സ്കൂളിൽ ഒരു ഏകദിന പരിപാടിയായി ഈ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങ് ഹെഡ്മാസ്റ്റർ നിയാസ് ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെയും ഡിജിറ്റൽ സ്വാതന്ത്ര്യത്തെയും സമൂഹ പങ്കാളിത്തത്തെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചും കുട്ടികളിൽ അവബോധം ഉണ്ടാക്കുന്ന രീതിയിൽ സർ സംസാരിച്ചു. ശേഷം കുട്ടികളുടെ അസംബ്ലി വിളിച്ച് കൂട്ടി എട്ടാം ക്ലാസ് വിദ്യാർത്ഥി പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും മറ്റു കുട്ടികളും അധ്യാപകരും അത് ഏറ്റുചൊല്ലുകയും ചെയ്തു. അതിനുശേഷം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലുള്ള രണ്ട് വിദ്യാർത്ഥികൾ വർത്തമാനകാലത്തെ ഓൺലൈൻ ചതിക്കുഴികളെ കുറിച്ച് ഒരു സെമിനാർ നടത്തി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം എന്ന വിഷയത്തെ ആസ്പദമാക്കി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി ഏറ്റവും മികച്ച പോസ്റ്ററുകൾ ഉച്ചയ്ക്കുശേഷം നടത്തിയ എക്സിബിഷനിൽ പ്രദർശിപ്പിച്ചു. ഉച്ചയ്ക്കുശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ എക്സിബിഷൻ നടത്തി. റോബോട്ടിക്സിന്റെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് 4 സ്റ്റാളുകൾ ഒരുക്കി. കൂടാതെ മറ്റു കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമാകുന്ന തരത്തിലുള്ള സ്ക്രാച്ച് ഗെയിമുകൾ ഒരുക്കുകയും വളരെ ആവേശത്തോടെയും ആകാംക്ഷയോടെയും യുപി ക്ലാസിലെ വിദ്യാർത്ഥികൾ ഇതിൽ പങ്കാളികളാവുകയും ചെയ്തു. കുട്ടികളുടെ പാഠഭാഗങ്ങൾ ആസ്പദമാക്കി ഇപ്പോൾ ഉപയോഗിച്ച് വരുന്ന ഉബുണ്ടു 22.4 സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ലാപ്ടോപ്പുകളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. പ്രാചീനകാലം മുതൽ ഡിജിറ്റൽ ഉപകരണങ്ങളിൽ വന്ന മാറ്റങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് ഡിജിറ്റൽ ഡിവൈസ് ട്രാൻസ്ഫർമേഷൻ എന്ന് പേരിൽ പ്രദർശനം നടത്തി ഇതിൽ പഴയകാലം മുതൽ നമ്മൾ ഉപയോഗിച്ചുവരുന്ന ഉപകരണങ്ങൾ തുടങ്ങി കാലഘട്ടത്തിന് അനുസരിച്ച് ഉണ്ടായ മാറ്റങ്ങൾ ഇതിലൂടെ പ്രദർശിപ്പിച്ചു.