പിന്നോട്ടു തിരഞ്ഞൊരു നിമിഷമോർക്കവേ -നാം
പിന്നിട്ട വഴികളിൽ താണ്ടിയതെന്താണ്
പണവും പ്രശംസിയും പ്രൗഢിയും നേടുവാൻ
പല വഴികൾ പല കെടുതികൾ ചെയ്തു കൂട്ടിയവരാണ് നാം...
രക്ത ബന്ധങ്ങൾ അറുത്തു മാറ്റി ചിലർ
രക്ത ദാഹികളായ് വേഷമിട്ടു ചിലർ
കാണുന്നതൊക്കെയും സ്വന്തമാക്കീടുവാൻ
കാരണമില്ലാതെ ജീവനപഹരിച്ചുള്ളവർ
ഹേയ്... മനുഷ്യാ... നിനക്കെന്തു പറ്റി ഇന്ന്
ഭയപ്പെട്ടുവോ കണി കാണാത്ത കൊലയാളിയെ.....
മരണം വിതയ്ക്കുവാൻ കെൽപ്പുള്ള അണുനാശിനികൾ...
നൊടി നേരം കൊണ്ട് പരീക്ഷിച്ചു ജയിച്ചവരേ
കാണാത്തൊരണുവിനെ ഭയക്കുന്ന ലോകമേ
കണ്ടില്ല ഇതിനെ ചെറുക്കുവാനൊരു ശക്തിയെയും
മരണം ഭയമുള്ളിൽ നിറച്ചു കൊണ്ടിന്നവർ
ചുരുണ്ടുവോ നാലു ചുമരിന്റെ അകത്തളങ്ങളിൽ ....