കൂടപ്പിറപ്പ്
സൂറ,... അവളിന്ന് മസ്കറ്റിൽനിന്ന് വരികയാണ്. കരിപ്പൂരിൽ ഇന്ത്യൻ സമയം 11 മണിക്ക് എത്തും. ഒരു മാസമായി അവളുടെ ഭർത്താവിന്റെ അടുത്ത് ടൂറിസ്റ്റ് വിസയിൽ പോയിട്ട്. രണ്ടു കുട്ടികളുണ്ട്. രണ്ടുദിവസം മുമ്പേ വരേണ്ടതായിരുന്നു. കൊറോണ വ്യാ പിച്ചതിനാൽ ഫ്ലൈറ്റ് മിസ്സായി. പത്താംക്ലാസ് പാസാവാത്തതിനാൽ വിസ നീട്ടാൻ പറ്റിയില്ല. നിർഭാഗ്യം. ഒടുവിൽ രണ്ട് ദിവസം കഴിഞ്ഞ് ഒമാൻ ഫ്ലൈറ്റിൽ നാട്ടിലെത്തി. ഭർത്താവ് തന്റെ സുഹൃത്തിനോട് എയർപോർട്ടിൽ വരാൻ പറഞ്ഞു.
അങ്ങനെ സൂറ നാട്ടിലെത്തി സൂറക്ക് ഒരു സഹോദരിയുണ്ട്. സാറ എന്നാണ് അവളുടെ പേര്. അവർ രണ്ടുപേരും അടുത്തടുത്താണ് താമസിക്കുന്നത്. അനിയത്തി വരുന്നത് കാരണം അവളും മക്കളും വീടൊക്കെ വൃത്തിയാക്കി. നല്ല സന്തോഷത്തിൽ ആയിരുന്നു അവർ. സൂറ എത്തി നല്ല പത്രാസ് ആയിട്ടായിരുന്നു അവൾ നാട്ടിലെത്തിയത്. അവൾക്ക് സാറയെയും മക്കളെയും ഇഷ്ടമല്ലായിരുന്നു. തഞ്ചം നോക്കി എപ്പോഴും അവരെ പരിഹസിക്കും. സാറ പാവമായിരുന്നു. അവൾ ഒന്നും തിരിച്ചു പറയാറില്ല. സൂറ ഗൾഫിൽ നിന്ന് കൊണ്ടുവന്നതൊക്കെ അയൽവാസികൾക്കും അടുത്ത് താമസിക്കുന്ന കുടുംബക്കാർക്കും കൊടുത്തു. സ്വന്തം സഹോദരിയെയും മക്കളെയും അവൾ അവഗണിച്ചു.
പക്ഷേ ലോക്ക് ഡൌൺ ആയതുകൊണ്ട് അവൾക്ക് പത്രാസ് പുറത്തുകാണിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല ആരും അവളെ ശ്രദ്ധിച്ചില്ല. എന്നിട്ടും സാറയോ ട് സൂറ മിണ്ടിയില്ല. സാറ ക്ക് വിഷമം ഉണ്ടായെങ്കിലും അവൾ ഇതൊന്നും കാര്യമാക്കിയില്ല. അവളുടെ സ്വഭാവം സാറ ക്ക് നന്നായിട്ട് അറിയാം. സൂറ ഗൾഫിൽ നിന്ന് വന്ന സമയം കൊറോണ വ്യാപിച്ചു പകരുന്ന സമയം ആയിരുന്നു. അതുകൊണ്ട് അവളെ കാണുമ്പോൾ അടുത്തുള്ള വരൊക്കെ വാതിൽ അടക്കാനും പിറു പിറുക്കാനും തുടങ്ങി. പത്രങ്ങളിലും, ടെലിവിഷനിലും, സോഷ്യൽമീഡിയയിലും ഒക്കെ ഒരേ വാർത്ത തന്നെയായിരുന്നു. ഗൾഫിൽ നിന്നും വരുന്നവർക്കാണ് കൊറോണ എന്നും അവരുമായി ഇടപഴകാനും
പാടില്ല എന്നും.
സൂറക്ക് പുറത്തിറങ്ങാൻ പറ്റാതായി . അവളും മക്കളും വീട്ടിനുള്ളിൽ ജയിൽവാസം പോലെയായി. ആരോഗ്യപ്രവർത്തകർ ശ്രദ്ധിക്കുന്നുണ്ട് എങ്കിലും അവൾ ഒറ്റപ്പെട്ടതുപോലെ. ഇതൊക്കെ കണ്ടു സാറ ക്ക് സഹിക്കാൻ കഴിഞ്ഞില്ല. എന്തായാലും സഹോദരി അല്ലേ, അവൾ വിഷമിച്ചു കരഞ്ഞുപോയി. ഒരു ദിവസം രണ്ടും കൽപ്പിച്ച് മാസ്കും കയ്യുറയും ഒക്കെ ധരിച്ച് സുരക്ഷയോടെ സൂറ യെയും മക്കളെയും കാണാൻ പോയി. സാറയെ കണ്ടപ്പോൾ സൂറ പൊട്ടി കരഞ്ഞുപോയി. സാറ അവൾക്ക് വേണ്ടതൊക്കെ ചെയ്തുകൊടുത്തു. ഇതൊക്കെ കണ്ട് സൂറ തന്റെ സഹോദരിയുടെ കാലിൽ വീണ് പൊട്ടിക്കരഞ്ഞു. വേദനിപ്പിച്ചതിന് ക്ഷമ ചോദിച്ചു.
എന്നിട്ട് പറഞ്ഞു. "എല്ലാവരും എന്നെ അകറ്റി നിർത്തിയപ്പോൾ സ്വന്തം ജീവൻ പോലും നോക്കാതെ എന്റെ കൂടെ നിന്ന കൂടെപ്പിറപ്പിന്റെ സ്നേഹം ഞാൻ തിരിച്ചറിഞ്ഞു ".സാറക്ക് സന്തോഷമായി. തന്റെ സഹോദരി സ്നേഹം തിരിച്ചറിഞ്ഞു. അങ്ങനെ സൂറയുടെ നിരീക്ഷണ ദിവസങ്ങൾ കഴിഞ്ഞു.അവൾക്കും മക്കൾക്കും അസുഖം വന്നില്ല. പടച്ചവന് സ്തുതി പറഞ്ഞു അവർ. രണ്ടുപേരും നല്ല സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ
|