സയൻസ് ക്ലബ്

***********************

2021 -22 അധ്യയന വർഷം ആരംഭത്തിൽ തന്നെ സയൻസ് ക്ലബ് പ്രവർത്തനം ആരംഭിച്ചു. പ്രതിമാസ പ്രവർത്തനങ്ങൾ മുൻകൂട്ടി തീരുമാനിക്കുകയും സയൻസ് ക്ലബ് കൺവീനർ  ആയി നിഹാൽ.എ എന്ന വിദ്യാർത്ഥിയെ തിരഞ്ഞെടുക്കുകയും  അതിനോടൊപ്പം  80 വിദ്യാർത്ഥികളെ അംഗങ്ങളായും തിരഞ്ഞെടുത്തു.

ജൂൺ .

വിദ്യാർത്ഥികളുടെ പൊതു  വിജ്ഞാനം വളർത്തുന്നതിന്   വേണ്ടി കറന്റ്  അഫായേഴ്സ് ക്വിസ് നടത്തുകയും വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്തു.

ജൂലൈ .

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ നിർമാണവും  ക്വിസും ലഹരി വിരുദ്ധ പ്രതിഞ്ജയും നടത്തി.

ആഗസ്റ്റ്.

ആഗസ്റ്റ് മാസത്തിൽ ദേശീയ നേത്രദാന ദിനാചരണത്തിനോട് അനുബന്ധിച്ചു ബോധവത്കരണത്തിനായി  'ഉറവ' എന്ന ഷോർട് ഫിലിം  എല്ലാ ക്ലാസ്സുകളിലും പ്രദർശിപ്പിക്കുകയും , നേത്രദാനത്തിന്റെ മഹത്വം വിദ്ധാർഥികളിലേക്കു എത്തുന്നതിനുവേണ്ടി  നേത്രദാന മഹത്വ സന്ദേശം കൈമാറുകയും ചെയ്തു.

സെപ്റ്റംബർ

കറന്റ് അഫ്ഫയെര്സ്  ക്വിസ് ഈ മാസവും സംഘടിപ്പിച്ചു വിജയികളെ കണ്ടെത്തി അനുമോദിച്ചു .

ഒക്ടോബർ

ഒക്ടോബർ 24 ലോക പോളിയോ ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ് ചിത്രരചനാ മത്സരം നടത്തി വിജയികളെ കണ്ടെത്തുകയും ട്രോഫി നൽകി അനുമോദിക്കുകയും ചെയ്തു , അതോടൊപ്പം വേൾഡ് സ്പേസ് വീക്കിനോടനുബന്ധിച് ഐ സ് ർ ഓ, വിക്രം സാരാഭായ് സ്പേസ് സെന്റർ , ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ എന്നിവർ ഒരുമിച്ച് വിദ്യാർത്ഥികൾക്ക് വേണ്ടി സംങ്കടിപ്പിച്ച നിരവധി പ്രോഗ്രാമുകളിൽ ഓൺലൈൻ പെയിന്റിംഗ് കൊമ്പോട്റ്റിങ്ഷനിൽ  മുഹമ്മദ് സൈം ,ഹനീന  ,ഷഫ്റിൻ ഫായിസ ,അമൻ ശരീഖ് എന്നിവർ പങ്കെടുത്തു .

നവംബർ

നവംബർ മാസത്തിൽ വിദ്യാർത്ഥികൾക്കായി സയൻസ് ക്ലബ്  ഒരു പേപ്പർ പ്രസന്റേഷൻ സംഘടിപ്പിച്ചു . സയൻസ് ഇൻ എവെരിഡേ എന്നതായിരുന്നു ടോപ്പിക്ക്  യു പി സെക്ഷനിലെ വിദ്യാർത്ഥികളും ,ഹൈസ്കൂൾ സെക്ഷനിലെ വിദ്യാർത്ഥികളും പങ്കെടുത്തു.

ഡിസംബർ

എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച് മൗണ്ട് സീന കോളേജ് ഒരു ഫ്ലാഷ് മൊബ് സംഘടിപ്പിച്ചിരുന്നു. മൗണ്ട് സീന ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികൾ  പ്ലക്ക് കാർഡും ,എയിഡ്സ് ബോധവൽക്കരണ ബാഡ്ജ്ഉം ധരിച്ച അതിൽ പങ്കെടുത്തു.

ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസ് പാലക്കാടും, ഹെൽത്ത് ഡിപ്പാർട്മെന്റും ഒരുമിച്ച് പാലക്കാട് മോയൻസ് ഹയർ സെക്കന്ററി സ്കൂളിൽ വെച് സംഘടിപ്പിച്ച  'കമ്മ്യൂണികേബിൾ ഡിസീസസ് ' എന്ന വിഷയത്തോടനുബന്ധിച്ച നടത്തിയ ക്വിസ് കോംപെറ്റീഷനിൽ മൗണ്ട് സീന ഇംഗ്ലീഷ് സ്കൂളിൽ നിന്ന് ആലിയ പറവിൻ ,അസിൻ ഫാത്തിമ എന്നിവർ പങ്കെടുത്തു .

ജനുവരി

ജനുവരി മാസത്തിൽ വീണ്ടും കറൻറ്  അഫ്ഫയർസ് ക്വിസ് കോമ്പറ്റിഷൻ സംഘടിപ്പിച്ചു , വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്തു .