നല്ലൊരു നാളേക്ക്....
നേരിടാം നമുക്കീ വിപത്തിനെ
ചെറുത്തിടാം നമുക്കീ വ്യാധിയെ
തുരത്തിടാം നമുക്കീ മഹാ മാരിയെ
കൊറോണ എന്ന വൈരിയെ.
ഒറ്റക്കെട്ടായ് പൊരുതിടാം
ചേരാം ആരോഗ്യ പ്രവർത്തകർക്കൊപ്പം
നിയമങ്ങൾ പാലിക്കാം കൈ കഴുകാം
മുഖാവരണം ധരിക്കാം അകലം പാലിക്കാം
പൊരുതാം നല്ലൊരു നാളേക്കും
ഒരുമിക്കാം ആരോഗ്യ ഭാരതത്തിനും
ശുഭമായി തീരട്ടെ സകലതും
തിരിച്ചെടുക്കാം നമ്മുടെ സുസ്ഥിതിയും..