മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
ആളുകളെ കാർന്നുതിന്നുന്ന ഒരു മഹാവിപത്താണ് കൊറോണ വൈറസ്. മനുഷ്യർ , മൃഗങ്ങൾ , പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം RNA വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. 2002 - 2003 കാലഘട്ടത്തിൽ ചൈനയിലും സമീപരാജൃങ്ങളിലും പടർന്നു പിടിച്ചു. SARS ( ഡസൻ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രോം ) 8096 ബാധിക്കുകയും776 പേരുള്ള മരണത്തിന് കാരണമാവുകയും ചെയ്തു. 2012-ൽ സൗദി അറേബ്യയിൽ MERS(മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രോം ) കൊന്നൊടുക്കിയത് 858 പേരെയാണ്. ഇവയും കൊറോണ വൈറസ് മൂലമുണ്ടായ സാംക്രമിക രോഗബാധകളാണ്. കൊറോണ വൈറസുകളുടെ ജീനോമിക് വലുപ്പം ഏങ്കദേശം 26 മുതൽ 32 കിലോബേസ്കൂൾ വരെയാണ്. ഇത് ആർ എൻ എ വൈറസിനേക്കാൾ ഏറ്റവും വലുതാണ്. 2019ലെ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത് ചൈനയിലെ സുബൈദ പ്രവിശ്യയിൽ. 2020ൽ കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്ത് ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് . പലർക്കും ആശങ്കയുണ്ടാകുന്ന കൊറോണ വൈറസ്, മൈക്രോ സ്കോപിലൂടെ നിരീക്ഷിച്ചാൽ കിരീടരൂപത്തിൽ കാണപ്പെടുന്നതു കൊണ്ട് കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. വളരെ കുറച്ചായിട്ടാണ് . ഈ വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നത്. അതുകൊണ്ട് ശാസ്ത്രജ്ഞർ സൂനോട്ടിക് എന്ന് പറയുന്നത് . വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയിന്നതും തമ്മിലുള്ള ഇടവേള 10 ദിനമാണ്. ആശുപത്രികളുമായോ രോഗികളുമായോ അല്ലെങ്കിൽ പൊതുയിടത്തിലോ ഇടപഴകി കഴിഞ്ഞ ശേഷം കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് കഴുക്കുക . കൊറോണ വൈറസ് ബാധയ്ക്ക് മരുന്നുകളും വാക്സിനുകളും ഇതുവരെ കണ്ടെത്തിയിട്ടില്ല അതുകൊണ്ട് കേര ളസർക്കാരിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക. STAY HOME STAY SAFE
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |