മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ജാഗ്രത

ജാഗ്രത

പുതുവർഷം സന്തോഷമാണെങ്കിലും
ഈ പൊൻപുലരിയിൽ നമുക്ക്
ദുഃഖപാത്രമാണ്
ലോകം മുഴുവൻ ഹർത്താൽ
ആചരിക്കുന്നത് പോലെ
ഓരോ വാർത്തകൾ നെഞ്ചിൽ
ആളിക്കത്തുന്നു
ഭീതിയല്ല, ജാഗ്രതയാണ് വേണ്ടത്
എന്ന് വീണ്ടും വീണ്ടും
കാതിൽ പതിയുന്നു.
എന്തിന് വലിയ പേമാരി
എന്തിന് വലിയ പ്രകൃതിക്ഷോഭം
ഒരു കണ്ണിനും കാണാൻ കഴിയാത്ത
ഒരു കുഞ്ഞ് തരിയല്ലേ..........
ഓരോ ഹൃദയത്തെയും
ഭീതിയിലാഴ്ത്താൻ
അത് മാത്രം മതിയല്ലോ.
കളിക്കൂട്ടുകാരുമായി പാറിനടക്കുന്ന
കാലമെല്ലാം ഓർമ്മയായി
ഒരു തൊഴിലിനുവേണ്ടി
കാതോർക്കുന്ന തൊഴിലാളികൾ
പരീക്ഷ എഴുതാതെ ജയിച്ച
വിദ്യാർത്ഥികളുടെ ആഹ്ളാദം
എന്നാൽ 'കൊറോണ' എന്ന.
ഭീകരപരീക്ഷയിൽ എല്ലാവരും
ഒന്നടങ്കം തോൽവികൈവരിച്ചു.
കയറിച്ചെല്ലുന്ന ഇടത്തെല്ലാം
അതിർവരമ്പിട്ടു
കോവിഡ്-19 എന്ന മഹാമാരി
ലോകം മുഴുവൻ ലോക്ഡൗണിലാക്കി
വമ്പൻരാജ്യങ്ങൾപ്പോലു
തല കുമ്പിടുന്നു
കേരളവും അത് പങ്കിടുന്നു
ശുചിത്വം' മഹത്തായതാണ്.
എല്ലാവരും ദുഃഖത്തിലാഴ്ന്നുപൂണ്ടു
എല്ലാവരും അതീവജാഗ്രതയിലാണ്
ജാഗ്രതയോടെ നമുക്ക് മുമ്പോട്ട് നീങ്ങാം
നല്ല നാളിനായ് കാത്തിരിക്കാം
 

യമീമ സാന്ദ്ര പ്രദീപ്
8 എഫ് മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത