മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ആരോഗ്യവും പരിസ്ഥിതിയും
ആരോഗ്യവും പരിസ്ഥിതിയും
ആരോഗ്യം എന്ന പദത്തിന് രോഗമില്ലാത്ത അവസ്ഥ എന്നാണ് അർത്ഥം. രോഗം വരാൻ ആരും ഇഷ്ടപെടാറില്ല. പല വിധ കഷ്ടപ്പാടുകൾ രോഗത്തിലൂടെ അനുഭവിക്കേണ്ടി വരും. ഈക്കാലത്ത് രോഗമില്ലാത്തവർ വളരെ ചുരുക്കമാണെന്ന് പറയാം. നാം സ്വയം വരുത്തിവെച്ചതല്ല രോഗാവസ്ഥ.ഭക്ഷണ പദാർത്ഥങ്ങളിലൂടെയും പരിതഃസ്ഥിതികളിലൂടെയുമാണ് രോഗമുണ്ടാകുന്നത്. ഇന്ന് ലഭിക്കുന്ന ഒരോ സാധനവും കീടാനാശിനി തളിച്ച് ഉണ്ടാക്കി എടുക്കുന്നവയാണ്. അരിയും പച്ചക്കറി ഇനങ്ങളും എല്ലാം ഇതിൽ പെടുന്നു . കീടാനാശിതിയിൽ ഒരു അളവു വരെ വിഷാംശം ഉണ്ട്. എങ്ങനെ വൃത്തി ആക്കിയാലും ആ വക വിഷാംശം തീർത്തും നഷ്ടപ്പെടുന്നില്ല. അങ്ങതെ നാം അറിയാതെ നമ്മുടെയെല്ലാം ഉള്ളിൽ കടന്നു കൂടും. നമ്മുടെ അശ്രദ്ധയെല്ലാം അതിനു കാരണമെങ്കിലും ഫലം നാം അനുഭവിച്ചേ പറ്റൂ.അങ്ങനെ ആഹാര പദാർത്ഥങ്ങളിലൂടെ വന്നു ചേരുന്ന വിഷാംശം കുറേ ശ്ശേ അടിഞ്ഞുകിടന്ന് രോഗമായി മാറുന്നു. പരിതഃസ്ഥിതികളിലൂടെയും രോഗബാധയുണ്ടാകും . നമ്മുടെ ചുറ്റുപാടുമുള്ള കൃഷിക്കു വേണ്ടി ഉപയോഗിക്കുന്ന കീടനാശിനികളിലെ വിഷാംശം കുറേശ്ശെ അന്തരീക്ഷത്തിൽ ലയിക്കും. അതെല്ലാം നമ്മുടെ ശ്വാസ വായുവിലൂടെ നമ്മിലേക്ക് കടക്കും . അഹാരപദാർത്ഥങ്ങളിലൂടെയും ലഭിക്കുന്ന വിഷാണുക്കൾ രോഗത്തിന് കാരണമാകുന്നു . അങ്ങനെ നാം എത്ര തന്നെ ശ്രദ്ധിച്ചാൽ പോലും രോഗബാധയുണ്ടാകുമെങ്കിൽ അശ്രദ്ധയോടെ ജീവിച്ചാലത്തെ സ്ഥിതി ഓർത്തു നോക്കൂ .നഗരങ്ങളിൽ താമസിക്കുന്നവർക്കും ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നവർക്കും ഉണ്ടാകുന്ന രോഗങ്ങൾ മറ്റൊരു വക.നഗരങ്ങളിൽ ഒരു കാലത്തും ശുദ്ധവായു ലഭ്യമല്ല. വാഹനങ്ങൾ പുറത്തു വിടുന്ന പുക തന്നെ ധാരാളം മതി. അത് കൂടാതെ പാതവക്കുകളിലെ ഓടകൾ വേണ്ടത്ര വൃത്തിയാക്കാത്തക്കിടക്കുന്ന കൊണ്ട് അവിടെ മലിനജലം കെട്ടി കിടക്കുന്നു. കൊതുകുകൾ വർദ്ധിക്കുന്നു. കൊതുകുകളും, ഈച്ചകളും പരത്തുന്ന രോഗങ്ങളും കുറവല്ല.ഇക്കാരണങ്ങളാലാണ് ഇന്ന് രോഗമില്ലാത്തവരുടെ എണ്ണം കുറയാനിടയായത്.പക്ഷേ ഒരു ആശ്വാസമുള്ളത് ഏതുതരം രോഗത്തിനും ഫലപ്രദമായ ചികിൽസാമാർഗങ്ങൾ ഇന്ന് നിലവിലുണ്ട് എന്നതാണ്.പുതിയ തരം മരുന്നുകളും ഗുണികകളും അല്ലോപ്പതിയിൽ കണ്ടു പ്പിടിച്ചു കൊണ്ടിരിക്കുന്നു.നിരവധി ചികിൽസ രീതികൾ ഔഷധം കൂടാതെയുള്ള വഴികളും ഇന്ന് ധാരാളമായി പ്രച്ചാരത്തിലുണ്ട്. പ്രകൃതി ചികിൽസകളും യോഗസമ്പ്രദായങ്ങളും അതിൽ മാത്രമാണ് . അവരവരുടെ ശരീരവും ആരോഗ്യവും പരിരക്ഷിക്കേണ്ടത് അവരവരുടെ കടമ തന്നെയാണ്. രോഗം വരാതിരിക്കാൻ കഴിയുന്നത്രേ ശ്രദ്ധിക്കുകയെന്നല്ലാതെ വേറെ പോംവഴി ഇല്ല തന്നെ.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |