മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട/അക്ഷരവൃക്ഷം/പിന്നിൽ ആരോ ഉണ്ട്

പിന്നിൽ ആരോ ഉണ്ട്


പിന്നിൽ ആരോ ഉണ്ട്

മുന്നോട്ട് മുന്നോട്ട് പോകൂകാലമെ
നിന്റെ പിന്നാലെ ഞാനുമുണ്ട്
 മുന്നോട്ട് പോകുന്നനേരത്ത്
കൂടെ പിന്നിലാരോ ഉണ്ടെന്ന
തോന്നൽ മാത്രം.

വെളിച്ചത്തിനു പിന്നിലെ
തീ നാളംപോൽ
മഴക്ക് പിന്നിലെ മേഘശിലപോൽ
ശിക്ഷ്യനുപിന്നിലെ
ഗുരുവിന്റെ ശാസനയുടെ
പ്രകാശവും
തലോടലിന്റെ നിലാവെട്ടവും
പോലെ.

മുന്നോട്ടുപോകുന്നത്
തന്റെ പിന്നിലുണ്ടായിരുന്ന
മനുഷ്യരെ സ്മരിച്ചുകൊണ്ട് വേണം
ഓരോ വിജയിക്കുപിന്നിലും
ഒത്തിരിപേരുടെ
പങ്കുണ്ട്
ഓരോ മനുഷ്യനുപിന്നിലും
ഓത്തിരി ജീവിതങ്ങളുണ്ട്.
മുന്നോട്ട് പോവുമ്പോൾ
പിന്നിലുള്ളവരേയും
പിന്നിലുണ്ടായിരുന്നവരേയും
മറന്നാൽ
മുന്നോട്ട് പോക്കിന്റെ
മുനയൊടിയും.

മുന്നോട്ട് പോവുക നീയും
കൂട്ടുകാരാ
പിന്നോട്ടുനോക്കൂ
പറക്കാൻപഠിപ്പിച്ചവർ
പിന്നിലുണ്ട്.....................
                                                 


സിദ്ധാർത്ഥ് പി.ബി
മോഡൽ റെസി‍ഡൻഷ്യൽ സ്കൂൾ വടശ്ശേരിക്കര, പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത