മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ/അക്ഷരവൃക്ഷം/രോഗപൃതിരോധം

രോഗപൃതിരോധം
    പൃതിരോധമാണ് ചികിൽസയേക്കാൾ പൃധാനം അതു കൊണ്ട്തന്നെ രോഗത്തെ പൃതിരോധിക്കനുള്ള മു൯കരുതലുകൾ എടുക്കേണ്ടത് അത്യവശ്യമാണ്.നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ അശൃദ്ദ പോലും

വലിയ നാശം വരുത്തും.നാം മനസ്സിലാക്കേണ്ട ഏറ്റവും വലിയ കാര്യമാണ് പൃതിരോധ ശേഷിയില്ലാതെ ഒരു രോഗത്തേയും തരണം ചെയ്യുവാ൯ സാധിക്കുകയില്ല. നാം ഓരോരുത്തരും ആരോഗ്യവാ൯മാരായിമാറണം എന്നുണ്ടെങ്കിൽ പോഷകാഹാരം അത്യാവശ്യമാണ്.എന്നാൽ പോഷകാഹാരം മാതൃം കിട്ടിയാൽ നമ്മൽ ആരോഗ്യവാനായി എന്നു പറയുവാ൯ സാധിക്കുകയില്ല.എല്ലാം കൊണ്ടും ആരോഗ്യവാനാമെന്ന് പറയണമെങ്കിൽ വ്യക്തി ശുചിത്വവും സാമൂഹിക ശചിത്വവും നിറഞ്ഞതായിരിക്കണം.ഇതെല്ലാം ഉൾപ്പെടുന്ന ഒരാൾക്ക് ഏതു രോഗത്തെയും പൃതിരോധിച്ച് അതിജീവിക്കാ൯ സാധിക്കും.

               നാം ലോകത്തെ വല്ലാതെ ഭയക്കുന്നുണ്ട് ,കാരണം   എന്ത്?മറ്റൊന്നുമല്ല    ലോകം മുഴുവ൯ കോവിഡ് -19 എന്ന മഹാമാരി വ്യാപിച്ചിരിക്കുകയാണ്.മനുഷ്യ൯െ്റ പൃവൃത്തിയുടെ തിരിച്ചടിയാണ് ഇതെല്ലാം. അതിനെ പൃതിരോധിക്കാ൯ നാം ചില കാര്യങ്ങൾ ശൃദ്ദിക്കേണ്ടതുണ്ട്.കൈകൾ വൃത്തിയായി കഴുകുക,സാമൂഹിക അകലം പാലിക്കുക,ചുമക്കുമ്പോൾ തൂവാല ഉപയോഗിക്കുക.നമ്മൾക്ക് പൃതിരോധ ശേഷി

നൽകുന്ന പഴങ്ങൾ ,പച്ചക്കറികൾ,ഇലക്കറികൾ തുടങ്ങിയ നാരടങ്ങിയ ആഹാര സാധനങ്ങൾ നിത്യ ജീവിതത്തിൽ ഉൾപ്പെടുത്തുക.ജലം സംരക്ഷിക്കുക,ചുറ്റുപാടുകൾ വൃത്തിയാക്കുക ഇതെല്ലാം രോഗത്തെ പൃതിരോധിക്കാ൯ സഹായിക്കും.സുരക്ഷിതമായ ആരോഗ്യ പരിപാലനത്തിന് സുരക്ഷിത പച്ചക്കറികൾ ആവശ്യമാണ് അതിനാൽ പച്ചക്കറിയുടെ കാര്യത്തിൽ നാം സ്വയം പര്യാപ്തരാകേണ്ടതുമണ്ട്.നാം ഭയക്കേണ്ടതില്ല നാമോരോരുത്തരും രോഗത്തെ പൃതിരോധിച്ച് പൃകാശം പരത്തി മുന്നേറുക തന്നെ ചെയ്യും.പുതിയൊരു നാളേക്ക് ആരോഗ്യമാ൪ന്ന ജീവിതം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു

                                  ' പൃതിരോധമാണ് ചികിൽസയേക്കാൾ പൃാധാന്യം'                
            
           
തീ൪ത്ഥ .ആ൪.എസ്
6A ഗവ:മോഡൽ യു.പി,എസ്.പള്ളിക്കൽ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം