വില്ലൻ

കൊറോണ എന്നൊരു വില്ലൻ
കണ്ണിൽ കാണാനവനില്ല
‍ഞൊടിയിട കൊണ്ടവനെത്തി
നാട്ടാർക്കൊക്കെ ഭയമായി
വ്യൂഹാൻ എന്നൊരു നാട്ടിൽ
ജന്മമെടുത്തീ വിരുതൻ
അന്നുമുതൽക്കവനോടി
മരണവുമായിട്ടവനോടി
എല്ലാ നാട്ടിലുമവനെത്തി
എല്ലാരും അവനൊരു പോലെ
പിടിച്ചുകെട്ടാനൊരുവഴിയെ
അകലം പാലിക്കുക മാത്രം
ഓടി നടന്നു ഡോക്ടർമാർ
നേഴ്സുമാരും അവർക്കൊപ്പം
തോറ്റുമടക്കിയയച്ചീടും
വില്ലനെയിവിടന്നെന്നേക്കും

ഡാനിയേൽ രാജേഷ് ചാത്സ്
4 എ മോഡേൺ എൽ പി എസ് മണലയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത