*ശുചിത്വം

കാലം മാറുംതോറും ശുചിത്വത്തിന്റെ പ്രാധാന്യം വർദ്ധിച്ചുവരുകയാണെന്ന് നമുക്കറിയാം. പുരോഗതിയിൽനിന്ന്സപുരോഗതിയീലേക്ക് കുതിച്ചുപായുവന്ന ആധുനികയുഗത്തിൽ ശുചിത്വം വഴിമാറുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ശുചിത്വം പലവിധ രോഗങ്ങളെ പ്രതിരോധിക്കാനുള്ള മരുന്നായി മാറുന്നു. വ്യക്തികൾ ശുചിത്വം പാലിക്കുന്നതുവഴി ഒരു സമൂഹം തന്നെ ആരോഗ്യമുള്ളവരാകുന്നു. ഫാക്ടറികളിൽനിന്നും വ്യവസായശാലകളിൽനിന്നും പുറന്തള്ളുന്ന മാലിന്യം ശുദ്ധജലസ്രോതസും വായുവും മലിനമാക്കുന്നു.

           വ്യക്തി ശുചിത്വത്തിലൂടെ നമുക്കെല്ലാവർക്കും ആരോഗ്യസുരക്ഷ ഉറപ്പാക്കാം.അതാകട്ടെ കൊറോണകാലത്തെ നമ്മുടെ മുദ്രാവാക്യം.

ഏയ്ഞ്ചൽ ബിനോജ് എട്ടാം ക്ലാസ്