മൂൺലൈറ്റ് എൽ പി എസ് മുണ്ടക്കുറ്റി/വിദ്യാരംഗം കലാ സാഹിത്യ വേദി.

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാർഥികളിലെ കലാഭിരുചി വളർത്തുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു.വിവിധങ്ങളായ കലകളെ അറിയുന്നതിനും കുട്ടിയുടെ അഭിരുചിക്കനുസരിച്ച് അവ അഭ്യസിപിക്കുന്നതിനുമുള്ള അവസരങ്ങൾ ഒരുക്കുന്നതിനും സാംസ്ക്കാരിക വൈവിധ്യം തിരിച്ചറിഞ്ഞ് സാംസ്കാരികവബോധം വളർത്തുന്നതിനും കുട്ടിയുടെ സർഗ്ഗശേഷി പ്രോൽസാഹിപ്പിക്കുന്നതിനും വേണ്ടി വിദ്യാരംഗം കലാസാഹിത്യ വേദി കൂട്ടായ്മ വിദ്യാലയത്തിൽ ഒരുക്കി. ഉപജില്ല മത്സരങ്ങളിൽ നമ്മുടെ സ്ക്കൂളിലെ കുട്ടികൾ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.പ്രാദേശിക സാഹിത്യകാരൻ ശ്രി. ജിത്തു തമ്പുരാന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയിലെ കൂട്ടുകാർക്ക് നാടക കളരി സംഘടിപ്പിച്ചു. ഒഴിവു സമയങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനായി വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ വായനാമൂല ഒരുക്കിയിട്ടുണ്ട്.