ശുചിത്വം പാലിക്കുക
ശുചിത്വം പാലിക്കുക എന്നതാണ് എവിടെയും കേൾക്കുന്ന ശാന്തിമന്ത്രം.
വ്യക്തി ശുചിത്വം അത്യന്താപേക്ഷിതം,
വ്യക്തി ശുചിത്വം പാലിച്ചാൽ കുടുംബ ശുചിത്വം ആയീടും.
കുടുംബ ശുചിത്വമായാലോ
പിന്നെ സമൂഹ ശുചിത്വം ആയീടും.
ആയതിനാൽ എടുക്കുക സോപ്പും വെള്ളവും
പിന്നെ പാലിക്കുക സാമൂഹിക അകലവും
നേടുക മാനസിക അടുപ്പവും.