വിദ്യാലയമികവുകൾ

പത്തനംതിട്ട ഉപജില്ലായിലെ മികച്ച സ്കൂളുകളിൽ ഒന്നാണ് മുസലിയാർ മോഡൽ എൽ.പി. സ്കൂൾ. സ്കൂളിലെ അക്കാദമികവും ഭൗതീകവും സാമൂഹികവുമായ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമാണ് 2012, 2013, 2014 കാലയളവിലെ സംസ്ഥാന സർക്കാരിന്റെ മികച്ച പി.ടി.എ. പ്രവർത്തനങ്ങൾക്കുള്ള ഉപജില്ലാ അവാർഡ് സ്കൂളിന് ലഭ്യമായിട്ടുണ്ട് സ്കൂളിൽ തയ്യൽ പരിശീലനക്ലാസ് (രക്ഷിതാക്കൾക്ക് നൽകിവരുന്നു. പരിശീലനം പൂർത്തിയായവർ, സ്വയം തൊഴിൽ കണ്ടെത്തി വരുമാനമുള്ള ജീവിതം സ്വായത്തമാക്കിവരുന്നു. “അമ്മബാങ്ക് - കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും അവരുടെ വിദ്യാഭ്യാസത്തിന് സഹായകമാകുംവിധം, മണ്ണാറക്കുളഞ്ഞി കോർപ്പറേറ്റീവ് ബാങ്കുമായി ചേർന്ന് നടത്തി വരുന്നു.

സ്കൂളും പരിസരവും എന്റെ മരം പദ്ധതി' യിലൂടെ - വിവിധ കൃഷി പ്രവർത്തനങ്ങൾ നടത്തുന്നു. വാഴത്തോട്ടം, പച്ചക്കറി കൃഷി, പൂന്തോട്ട സംരക്ഷണം എന്നിവ നടന്നുവരുന്നു.

സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനം മാസം തോറുമുള്ള ക്ലാസ് പിടിഎയും മൂല്യനിർണയ ക്ലാസുമാണ്. എല്ലാ മാസത്തെയും അവസാന പ്രവൃത്തിദിവസം " ഇവാലുവേഷൻ ഡേ ആയി ആചരിക്കുന്നു. അർപ്പണ മനോഭാവത്തോടുകൂടി പ്രവർത്തി ക്കുന്ന അധ്യാപകർ, വിദ്യാലയ വികസന സമിതി എന്നിവ ഈ സ്കൂളിന്റെ മികവുകൾ ആണ്. എല്ലാ വർഷവും ഉള്ള കലാകായിയ പ്രവൃത്തിപരിചയമേളകളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. നമ്മുടെ കുട്ടികൾ പ്രവൃത്തിപരിചയ മേളയിൽ വുഡ് വർക്ക്, ബുക്ക് ബൈൻഡിം ഗ്, എംബ്രോയിഡറിംഗ്, നെറ്റ് മേക്കിംഗ് തുടങ്ങിയവയിൽ എ ഗ്രേഡ് വാങ്ങിയിരിക്കുന്നു. ഗണിതം, ശാസ്ത്രം, സോഷ്യൽ സയൻസ് ഈ മേളകളിലും എഗ്രേഡുകളും സമ്മാനങ്ങളും കുട്ടികൾ നേടിയിടുണ്ട്.

വിവിധ വിഷയങ്ങളുമായുള്ള ബോധവത്കരണ ക്ലാസുകൾ വിദ്യാഭ്യാസ അവകാശനിയമം, പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, രക്ഷിതാക്കളുടെ മദ്യപാനം വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളും ചർച്ചകളും, സ്ഥലത്തിന്റെ ചില പ്രത്യേക സാഹചര്യങ്ങളുമായി ബന്ധപ്പെട്ടുള്ള സെമിനാറുകൾ (കുടിവെള്ള പ്രശ്നം മദ്യപാനശീലം മാനുഷികതയുമായി ബന്ധപ്പെട്ടുള്ള ഫീൽ ട്രിപ്പുകൾ (അനാഥാലയങ്ങൾ - സഹായങ്ങൾ) ഇവയും നടത്തുന്നു. വിവിധ പൊതു സേവന സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ, അവതികൾക്ക് സഹായങ്ങൾ ഇവയും പ്രവർത്തനത്തിലുൾപ്പെടുത്തിയിരിക്കുന്നു.